ചലച്ചിത്രം

പഞ്ചാബി ​ഗായകൻ അൽഫാസിന് നേരെ ആക്രമണം? ടെമ്പോ ഇടിച്ചു കയറ്റി; ഗുരുതരാവസ്ഥയിൽ

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പ്രശസ്ത പഞ്ചാബി ​ഗായകൻ അൽഫാസ് വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ. സുഹൃത്തും ​ഗായകനുമായ യോയോ ഹണി സിങ്ങാണ് അപകടം സംഭവിച്ച് ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം രാത്രി മൊഹാലിയിലാണ് സംഭവം. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച വിക്കി എന്നയാളെ മൊഹാലി പൊലീസ് അറസ്റ്റ് ചെയ്തു. 

ആരോ​ഗ്യ നില ഗുരുതരമായി തുടരുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. അമൻജോത് സിങ് പൻവാർ എന്നാണ് അൽഫാസിന്റെ യഥാർത്ഥ പേര്.  

മൊഹാലിയിലെ ഒരു ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സമയത്താണ് ​ഗായകൻ അപകടത്തിൽപ്പെട്ടത്. ​അൽഫാസ് ഇവിടെ എത്തുമ്പോൾ വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി തനിക്ക് തരാനുള്ള പണത്തെച്ചൊല്ലി വാക്കുതർക്കം നടത്തുന്നുണ്ടായിരുന്നു. 

അതിനിടെ അൽഫാസിനെ സമീപിച്ച വിക്കി, ഹോട്ടൽ ഉടമയോട് സംസാരിച്ച് പരിഹാരമുണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അൽഫാസ് ഇതിന് വിസമ്മതിച്ചു.

ഇതോടെ ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. വാഹനം പിന്നോട്ടെടുക്കുന്നതിനിടയിൽ അൽഫാസിനെ ഇടിച്ചിടുകയും ചെയ്തു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ​ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൽഫാസ് ഐസിയുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

'പുട്ട് ജാട്ട് ദാ', റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം 'ജാട്ട് എയർവേസി'ൽ താരം അഭിനയിച്ചിട്ടുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല