ചലച്ചിത്രം

കാമുകിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ്; 'മൈ ഹബീബീസ്', കമന്റുമായി അമ്മയും അനിയത്തിയും

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലും തമിഴിലും നിറഞ്ഞു നിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. കഴിഞ്ഞ ഓണാഘോഷ ചിത്രങ്ങളിൽ കാളിദാസിനും കുടുംബത്തിനുമൊപ്പം ഒരു സുന്ദരിയും ഉണ്ടായിരുന്നു. കാളിദാസിനൊപ്പം ഇരിക്കുന്ന സുന്ദരിയെക്കുറിച്ച് വലിയ ചർച്ചകളുമുണ്ടായി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരായിരുന്നു അത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്. 

തരിണിക്കൊപ്പമുള്ള അവധി ആഘോഷത്തിൽ നിന്ന് പകർത്തിയതാണ് ചിത്രങ്ങൾ. തരുണിയെ ചേർത്തു പിടിച്ചു ഇരിക്കുന്ന കാളിദാസിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.  ഇതോടെ കാളിദാസിന്റെ കാമുകിയെ കാണാനായതിന്റെ ‌സന്തോഷത്തിലാണ് ആരാധകർ. പ്രണയ ജോഡികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

കാളിദാസിന്റെ അമ്മയും നടിയുമായ പാർവതിയും സഹോദരി മാളവികയുമെല്ലാം കമന്റുകളുമായി എത്തി. എന്റേത് എന്നായിരുന്നു പാർവതിയുടെ കമന്റ്.  ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നായിരുന്നു നടി ഗായത്രി ശങ്കറിന്റെ പ്രതികരണം. കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. 

ഓണം ആശംസിച്ചുകൊണ്ട് നടൻ കാളിദാസ് പങ്കുവച്ച കുടുബ ചിത്രത്തിലാണ് തരിണിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ഫാഷൻ മോഡൽ തരിണി കലിംഗരായരാണ് ജയറാമിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയത്. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരി കൂടിയാണ് തരിണി.  പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത് ആണ് കാളിദാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം