ചലച്ചിത്രം

'കാന്താരാ' മലയാളത്തിലേക്ക്, സന്തോഷവാർത്തയുമായി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് 2ന് പിന്നാലെ മറ്റൊരു കന്നഡ ചിത്രം കൂടി മലയാളികളുടെ ശ്രദ്ധ നേടുകയാണ്. റിഷഭ് ഷെട്ടിയുടെ കാന്താരാ. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനു പിന്നാലെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ പൃഥ്വിരാജ് തന്നെയാണ് വാർത്ത പങ്കുവച്ചത്. 

കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തിൽ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോൾ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക- താരം കുറിച്ചു. 

 രചനയും സംവിധാനത്തിനുമൊപ്പം റിഷഭ് ഷെട്ടി തന്നെയാണ് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 30 ന് ആണ് കന്നഡ പതിപ്പ് പ്രദർശനത്തിന് എത്തിയത്. കേരളത്തിലെ കുറച്ച് തിയറ്ററുകളിൽ മാത്രമാണ് സിനിമ എത്തിയത് എങ്കിലും ​ഗംഭീര പ്രതികരണമാണ് ലഭിച്ചത്. മലയാളം പതിപ്പിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു