ചലച്ചിത്രം

ദളപതി 67ലൂടെ മാത്യു തോമസ് തമിഴിലേക്ക്? ലോകേഷ് ചിത്രം ഡിസംബറിൽ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഡെസ്ക്

മാസ്റ്ററിന്റെ വിജയത്തിനു ശേഷം വീണ്ടും ഒന്നിക്കുകയാണ് സൂപ്പർതാരം വിജയും ലോകേഷ് കനകരാജും. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ദളപതി 67നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇപ്പോൾ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. മലയാളി താരം മാത്യു തോമസ് ദളപതി 67ൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. 

ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. കാരക്റ്റർ റോളിലേക്കാണ് താരത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. മാത്യുവിന്റെ ആദ്യത്തെ തമിഴ് ചിത്രമായിരിക്കും ഇത്. കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മാത്യു സിനിമയിലേക്ക് എത്തിയത്. തുടർന്ന് അഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങളും വലിയ ഹിറ്റായിരുന്നു. വിജയ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. 

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ ഒരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്.

കമൽ ഹാസൻ നായകനായി എത്തിയ വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണിത്. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്തും മലയാളത്തിൽ നിന്ന് പൃഥ്വിരാജും ചിത്രത്തിൻറെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഗൗതം മേനോൻ, മിഷ്‌കിൻ എന്നിവരെയും ചിത്രത്തിൽ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കാൻ സമീപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൃഷയായിരിക്കും വിജയിൻറെ നായികയായി എത്തുന്നത് എന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ