ചലച്ചിത്രം

'പേരു പോലും മാറ്റില്ല, മൊത്തം കോപ്പി പേസ്റ്റാണ്'; ഹിന്ദി റീമേക്കുകൾ പരാജയപ്പെടാനുള്ള കാരണം പറഞ്ഞ് ബോണി കപൂർ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സിനിമ മേഖലയിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി കഷ്ടകാലമാണ്. കോവിഡ് കാലത്തിനുശേഷം പറയത്തക്ക വൻ വിജയങ്ങളൊന്നും ബോളിവുഡിൽ നിന്നുണ്ടായിട്ടില്ല. പല സൂപ്പർതാരങ്ങളും മാറിമാറി സിനിമകൾ റിലീസ് ചെയ്യിക്കുന്നുണ്ടെങ്കിലും പലതിനും മുടക്കു മുതൽ പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. അതിനിടെ തെന്നിന്ത്യൻ സിനിമകളുടെ റീമേക്കുകൾ കൊണ്ട് ബോളിവുഡ് നിറയുകയാണ്. മറ്റു ഭാഷകളിൽ വൻ വിജയമായി മാറിയ പല സിനിമകളും ഹിന്ദിയിലേക്ക് എത്തുമ്പോൾ നിലം തൊടാത്ത അവസ്ഥയാണ്. ഇപ്പോൾ ബോളിവുഡ് റീമേക്കുകളെക്കുറിച്ചുള്ള നിർമാതാവ് ബോണി കപൂറിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 

തെന്നിന്ത്യൻ ചിത്രങ്ങൾ പേരുപോലും മാറ്റാതെ കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് പരാജയത്തിനു കാരണം എന്നാണ് അദ്ദേഹം പറയുന്നത്. 'തെന്നിന്ത്യന്‍ സിനിമകളുടെ ഹിന്ദി റീമേക്കുകളില്‍ ചിലത് മികച്ച രീതിയില്‍ വരാത്തതിന് കാരണം അവ കോപ്പി പേസ്റ്റ് ആയതുകൊണ്ടാണ്. പേരുകള്‍ പോലും മാറ്റാന്‍ തയാറാകുന്നില്ല. വിക്രം വേദ, ജേഴ്‌സ് എന്നീ സിനിമകളിലേതുപോലെ. തെന്നിന്ത്യന്‍ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ ഹിന്ദി പ്രേക്ഷകര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ കൊണ്ടുവരണം. പാന്‍ ഇന്ത്യന്‍ രീതിയില്‍ അംഗീകാരം ലഭിക്കുന്ന തരത്തിലാക്കണം.- ബോണി കപൂര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയ വിക്രം വേദയുടെ റീമേക്കിൽ ​ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ആണ് പ്രധാന വേഷത്തിലെത്തിയത്. ബോക്സ് ഓഫിസ് കീഴടക്കാൻ ചിത്രത്തിനായില്ല. കൂടാതെ ഷാഹിദ് കപൂർ നായകനായി എത്തിയ ജേഴ്സിയുടെ അവസ്ഥയും ഇതുതന്നെയായിരുന്നു. നാനി അഭിനയിച്ച ജേഴ്സിയുടെ റീമേക്കായിരുന്നു അത്. 

മലയാളത്തിൽ മികച്ച വിജയം നേടിയ ഹെലന്റെ റീമേക്കായ മിലിയാണ് ബോണി കപൂറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അദ്ദേഹത്തിന്റെ മകൾ ജാൻവി കപൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവംബർ 4 ന് തിയേറ്ററുകളിൽ എത്തും.'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം