ചലച്ചിത്രം

സർവ്വമാന പത്രാസോടെ ആടുതോമയെ കാണാം, ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയുമായി ഭദ്രൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിൽ ഒന്നായാണ് സ്ഫടികത്തെ വിലയിരുത്തുന്നത്. റിപ്പീറ്റ് വാച്ചബിളിറ്റിയുള്ള ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഭദ്രൻ. വളരെ പ്രതീക്ഷയോടെയാണ് ആരാധകർ അതിനായി കാത്തിരിക്കുന്നത്.  ഇപ്പോൾ ആരാധകർ കാത്തിരുന്ന സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയായി. 

ഭദ്രൻ തന്നെയാണ് ഫേയ്സ്ബുക്കിലൂടെ സന്തോഷം പങ്കുവച്ചത്. ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! " എന്നാണ് ഭദ്രൻ കുറിച്ചത്. അതിനു പിന്നാലെ നിരവധി പേർ കമന്റുകളുമായി എത്തി. ആടുതോമയെ വീണ്ടും തിയറ്ററിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കഴിഞ്ഞ ദിവസം ചിത്രത്തിലെ "ഏഴിമല പൂഞ്ചോല "എന്ന പാട്ടിന്റെ റീമാസ്റ്ററിങ് പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇത് ചെയ്തത് ആരാണെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഭദ്രൻ. അതേ രൂപത്തിൽ സിനിമ കണ്ടാൽ കൊള്ളാം എന്നുള്ള കമെന്റുകൾ തന്നെ അലോസരപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം