ചലച്ചിത്രം

'പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ, പരമാവധി ശിക്ഷ നൽകണം'; ഷംന കാസിം

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഷാരോൺ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. 23കാരനെ കാമുകി ​ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. ഇപ്പോൾ ദാരുണമായ കൊലപാതകത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമ താരങ്ങൾ. പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞ ​ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് നടി ഷംന കാസിം കുറിച്ചത്. 

 ‘‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം.’’- ഷംന കുറിച്ചു. 

നടൻ ചന്തുനാഥും കുറിപ്പുമായി എത്തി. പ്രണയപ്പകയിൽ കണ്ണൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേർത്തായിരുന്നു പ്രതികരണം. ‘വെട്ടി വീഴ്ത്തി ആണും വിഷംകൊടുത്ത്‌ പെണ്ണും’...സമത്വത്തിനു വേണ്ടിയുള്ള  സമരങ്ങൾക്കിടയിൽ  സൈക്കളോജിക്കൽ ആയ ഇത്തരം  വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ  നുള്ളാനും സമൂഹത്തിനു സാധിക്കട്ടെ- ചന്തു കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്