ചലച്ചിത്രം

'പദ്മരാജന്‍ ശ്രമിച്ചത് ഭരതനെ അനുകരിക്കാന്‍; സിനിമയില്‍ വിട്ടുവീഴ്ച ചെയ്തു'; തുറന്നു പറഞ്ഞ് അടൂര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭരതന്റെ വാണിജ്യ സിനിമയിലെ നേട്ടങ്ങളില്‍ വീണുപോവുകയായിരുന്നു പദ്മരാജനെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭരതനെ അനുകരിക്കാനായിരുന്നു പദ്മരാജന്റെ ശ്രമമെന്ന് സമകാലിക മലയാളം ഓണപ്പതിപ്പിലെ സുദീര്‍ഘ അഭിമുഖത്തില്‍ അടൂര്‍ പറയുന്നു. 

''പദ്മരാജന്‍ സിനിമയിലേക്ക് വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പദ്മരാജന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ ഞങ്ങളുടെ സൊസൈറ്റിയില്‍ പടം കാണാന്‍ വരും. അങ്ങനെയൊക്കെ അദ്ദേഹവുമായി നല്ല ബന്ധം ഉണ്ടായിരുന്നു. പദ്മരാജന്‍ ആദ്യകാലത്ത് എഴുതുന്ന കഥകള്‍ എന്നെ കാണിക്കാറുണ്ടായിരുന്നു; ഞാനത് വായിച്ച് അഭിപ്രായം പറയാറുണ്ടായിരുന്നു''- അടൂര്‍ പറഞ്ഞു.
  
''അദ്ദേഹം എനിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷേ, എന്നില്‍നിന്ന് അദ്ദേഹത്തിന് അനര്‍ഹമായ സഹായങ്ങള്‍ കിട്ടിയിട്ടുണ്ടാവില്ല. ഞങ്ങള്‍ തമ്മില്‍ എല്ലായ്പോഴും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പദ്മരാജന്റെ കാര്യത്തില്‍പോലും ഞാന്‍ അദ്ദേഹത്തെ ഒരു സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരി, ഒരു മികച്ച എഴുത്തുകാരനായാണ് കാണുന്നത്. കാരണം അദ്ദേഹത്തിന്റെ ഓറിയന്റേഷന്‍ എഴുത്തിലാണ്. അദ്ദേഹം ഒരു മികച്ച എഴുത്തുകാരനാണ്. സിനിമയില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തു എന്ന് ഞാന്‍ പറയും. കാരണം ഭരതനായിരുന്നു അദ്ദേഹത്തിന്റെ മാതൃക. ഭരതന്റെ വാണിജ്യ സിനിമയിലെ നേട്ടങ്ങളില്‍ അദ്ദേഹം വീണുപോയി. ഭരതനെ അനുകരിക്കാനായിരുന്നു ശ്രമം.''

ഐവി ശശിയെക്കുറിച്ച് വളരെ ആരാധനയോടെ അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. ശശി എല്ലാ ദിവസവും ഷൂട്ട് ചെയ്യാറുണ്ട്. ഏറെക്കുറെ ഒരു ഫാക്ടറി പ്രൊഡക്ഷന്‍ പോലെയായിരുന്നു അദ്ദേഹത്തിന്റെ സിനിമ. എല്ലാ ദിവസവും അദ്ദേഹം ഷൂട്ട് ചെയ്യും. അത് അസിസ്റ്റന്റ്സ് മദ്രാസിലെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകും. അവിടെ മറ്റൊരാള്‍ എഡിറ്റ് ചെയ്യും. അങ്ങനെയായിരുന്നു'' -അടൂര്‍ പറയുന്നു.

സിനിമയെക്കുറിച്ചും സിനിമാക്കാരെക്കുറിച്ചും അടൂര്‍ സുദീര്‍ഘമായി സംസാരിക്കുന്ന അഭിമുഖം സമകാലിക മലയാളം ഓണപ്പതിപ്പില്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ