ചലച്ചിത്രം

ഒരു കോടി രൂപ ജീവനാംശം നല്‍കി;വിവാഹമോചനം നേടി ഹണി സിങ്

സമകാലിക മലയാളം ഡെസ്ക്

ഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു. ഒരു കോടി രൂപ ജീവനാംശം നല്‍കിയാണ് വിവാഹമോചനത്തില്‍ ധാരണയായത്. കഴിഞ്ഞ വര്‍ഷമാണ് ഹണി സിങ്ങിന് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ശാലിനി രംഗത്തെത്തിയത്. 

ഇന്നലെ ഡല്‍ഹിയിലെ സാകേത് കുടുംബ കോടതിയില്‍ നടന്ന മധ്യസ്ഥതയിലാണ് ഹണി സിങ്ങും ശാലിനി തല്‍വാറും ധാരണയിലെത്തിയത്. ജഡ്ജ് വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു കോടി രൂപയുടെ ചെക് ഹണി സിങ് ശാലിനി തല്‍വാറിന് കൈമാറി. 

ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് ഹണി സിങ്. പല സമയങ്ങളിലും മാനസിക വിഭ്രാന്തിയുള്ള പോലെയാണ് ഇയാള്‍ പെരുമാറിയിരുന്നത്. കൂടാതെ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ശാലിനി ആരോപിച്ചു. പഞ്ചാബി നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ 20 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 

എന്നാല്‍ ആരോപണങ്ങളെല്ലാം ഹണി സിങ് തള്ളിയിരുന്നു. ഇരുപത് വര്‍ഷമായി ഒപ്പമുള്ള ശാലിനി തനിക്കെതിരെ ഇപ്പോള്‍ രം?ഗത്തെത്തിയിരിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അതില്‍ താന്‍ ഒരുപാട് ദുഃഖിതനാണെന്നുമാണ് ഹണി സിങ് കുറിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല