ചലച്ചിത്രം

'ഷാരുഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതുപോലെ'; ദുൽഖർ സൽമാൻ

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം സീതാ രാമം വൻ വിജയമാണ് നേടിയത്. തിയറ്ററിനു പിന്നാലെ ഒടിടിയിലും ചിത്രം കയ്യടി നേടിയിരുന്നു. അതോടെ നിരവധി ആരാധകർ ചിത്രത്തിലെ ദുൽഖറിന്റെ അഭിനയത്തെ വീർ സാരയിലെ ഷാറുഖിന്റെ അഭിനയവുമായി താരതമ്യം ചെയ്തത്. എന്നാൽ തന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നു പറയുകയാണ് ദുൽഖർ സൽമാൻ. സിനിമ വിജയമായതിനു പിന്നാലെ പ്രസ് കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു താരം.

താൻ കുട്ടിക്കാലം മുതൽ ഷാരുഖ് ഖാന്റെ ആരാധകനാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ‘‘ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് ആളുകളുമായി ഇടപെടുന്നതില്‍ ഷാറുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ.- ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ. 

ഷാരുഖ് ഖാന്റെ പെരുമാറ്റത്തെക്കുറിച്ചും താരം വാചാലനായി. ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറുഖ് ഖാന്‍ എല്ലാവര്‍ക്കും വലിയ മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണെന്നു പറഞ്ഞ താരം സഹോദരിയോടൊപ്പം തിയറ്ററിൽ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. 

എന്തായാലും ദുൽഖറിന്റെ വാക്കുകൾ ഷാരുഖ് ഖാൻ ആരാധകരുടെ ഹൃദയം കവരുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാരാമത്തിൽ മൃണാൾ താക്കൂറാണ് നായികയായി എത്തിയത്. റൊമാന്റിക് ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്