ചലച്ചിത്രം

സോനം കപൂറിന്റെ പുത്രന്‍ 'വായു', മകന്റെ ആദ്യ ചിത്രവുമായി താരദമ്പതികള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ മാസമാണ് ആണ്‍കുഞ്ഞു പിറന്നത്. ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് താരം. ആനന്ദിനും മകനുമൊപ്പമുള്ള മനോഹര ചിത്രമാണ് സോനം പോസ്റ്റ് ചെയ്തത്. മകന്റെ പേരും വെളിപ്പെടുത്തി. വായു കപൂര്‍ അഹൂജ എന്നാണ് കുഞ്ഞിന് പേരു നല്‍കിയിരിക്കുന്നത്. 

മഞ്ഞ വസ്ത്രം ധരിച്ചാണ് സോനത്തേയും ആനന്ദിനേയും ചിത്രത്തില്‍ കാണുന്നത്. ആനന്ദിന്റെ കയ്യിലിരിക്കുന്ന വായുവിന്റെ മുഖം ചിത്രത്തില്‍ വ്യക്തമല്ല. കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥവും പോസ്റ്റില്‍ വിശദമായി സോനം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് വായുവിനും അച്ഛനും അമ്മയ്ക്കും ആശംസകളുമായി കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ മാസം 20നാണ് സോനവും ആനന്ദും വായുവിനെ ജീവിതത്തിലേക്ക് കൂട്ടിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മകന്‍ പിറന്ന സന്തോഷം താരം പങ്കുവച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2018ലായിരുന്നു സോനവും ആനന്ദും വിവാഹിതരാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി

സന്ദേശ്ഖാലിയില്‍ വീണ്ടും സംഘര്‍ഷം, ടിഎംസി നേതാവിനെ വളഞ്ഞിട്ടാക്രമിച്ച് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍-വീഡിയോ

വായ പിളര്‍ന്ന് യുവാവിന്റെ മുഖം ലക്ഷ്യമാക്കി കൂറ്റന്‍ പാമ്പ്, ഒടുവില്‍- വീഡിയോ