ചലച്ചിത്രം

'പത്തൊൻപതാം നൂറ്റാണ്ട് ഫ്ളോപ്പ്'; നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്ന് വിനയൻ

സമകാലിക മലയാളം ഡെസ്ക്

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. എന്നാൽ ചിത്രം പരാജയമാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. അത്തരത്തിലൊരു വ്യാജ പോസ്റ്റിന് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ് വിനയൻ. കേരള പ്രൊഡ്യൂസേഴ്സ് എന്ന പേജിലൂടെയായിരുന്നു പ്രചരണം. എന്നാൽ അത്തരത്തിലൊരു എഫ്ബി പേജ് പ്രൊഡ്യൂസേഴ് അസോസിയേഷനില്ല. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയൻ കുറിച്ചു. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നും അദ്ദേഹം ചോദിച്ചു. 

വിനയന്റെ കുറിപ്പ് വായിക്കാം

രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച്  14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല .. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രി രൻജിത്ത് പറഞ്ഞത്..
  ഏതായാലും നല്ലോരു സിനിമയെ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്