ചലച്ചിത്രം

'രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാൻ, അവർ ഒന്നായി, ഞാൻ പുറത്തായി'; ജയചന്ദ്രൻ

സമകാലിക മലയാളം ഡെസ്ക്

മാസ്റ്റർ എന്നു വിളിക്കാൻ രവീന്ദ്രൻ അർഹനല്ലെന്ന ​ഗായകൻ പി ജയചന്ദ്രന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഇപ്പോൾ വീണ്ടും രവീന്ദ്രൻ മാസ്റ്റർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ജയചന്ദ്രൻ. മലയാള സിനിമാഗാനരംഗത്ത് ദേവരാജൻ കൊണ്ടുവന്ന മെലഡി രവീന്ദ്രൻ മാറ്റി സർക്കസ് കൊണ്ടുവരുകയായിരുന്നെന്നാണ് ജയചന്ദ്രൻ പറഞ്ഞത്. സ്വരം തൃശ്ശൂരിന്റെ ജയസ്വരനിലാവ് പരിപാടിയിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രവീന്ദ്രനും യേശുദാസും ചേർന്നുണ്ടാക്കിയ ഹിറ്റ് ​ഗാനങ്ങളൊന്നും തനിക്ക് ഇഷ്ടമല്ലെന്നാണ് ഭാവ​ഗായകൻ പറയുന്നത്. ‘‘രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയിൽ വെച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്.അവർ തമ്മിൽ ഒന്നായി, ഞാൻ പുറത്തായി. നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാം"- ജയചന്ദ്രൻ പറഞ്ഞു. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ രവീന്ദ്രനെക്കുറിച്ച് പ്രതികരിച്ചത്. രവീന്ദ്രനെ മാസ്റ്ററായി കാണുന്നില്ലെന്നും സംഗീതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കാനാണ് രവീന്ദ്രൻ ശ്രമിച്ചതെന്നുമാണ് ജയചന്ദ്രൻ പറഞ്ഞു. ദേവരാജൻ ഉൾപ്പടെയുള്ള സം​ഗീതസംവിധായകർക്കു ശേഷം ജോൺസനു മാത്രമാണ് മാസ്റ്ററാകാൻ അർഹതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വലിയ ചർച്ചകൾക്കു വഴി തുറന്നതിനു പിന്നാലെ രവീന്ദ്രന്റെ ഭാര്യ ശോഭ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല