ചലച്ചിത്രം

ആറ്റ്ലിയുടെ പിറന്നാൾ ആഘോഷിക്കാൻ കിങ് ഖാനും ദളപതിയും, വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

മിഴിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ആറ്റ്ലി. ഇപ്പോൾ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് താരം. ഷാരുഖ് ഖാനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആറ്റ്ലിയുടെ ട്വീറ്റാണ്. ആറ്റ്ലിക്ക് പിറന്നാൾ ആശംസകളുമായി എത്തിരിക്കുകയാണ് രണ്ട് താര രാജാക്കന്മാൻ. ഷാരുഖ് ഖാനും ദളപതി വിജയുമാണ് ആറ്റ്ലിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാനെത്തിയത്. 

ഷാരുഖ് ഖാനും വിജയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രമാണ് ആറ്റ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിനേക്കാൾ വലിയ ആ​ഗ്രഹമില്ലെന്നും ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാളാണ് ഇതെന്നുമാണ് ആറ്റ്ലി കുറിച്ചത്. ‘‘പിറന്നാള്‍ ദിനം ഇതിനേക്കാൾ വലുത് ഞാനെന്ത് ആഗ്രഹിക്കാനാണ്. എന്റെ ജീവിതത്തിലെ നെടും തൂണുകളായ പ്രിയപ്പെട്ട ഷാരൂഖ് സാറിനും എന്റെ അണ്ണൻ ദളപതി വിജയ് സാറിനുമൊപ്പം പിറന്നാൾ ആഘോഷിക്കാനായി. ഇതാണ് ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ.’’- ആറ്റ്ലി കുറിച്ചു. 

ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ജവാൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാരുഖ് ഖാൻ ഇരട്ട വേഷത്തിലാണ് എത്തുന്നത്. വിജയ് അതിഥി താരമായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പൊന്നും വന്നില്ലെങ്കിലും ഫോട്ടോ കണ്ടതോടെ അത് സ്ഥിരീകരിക്കുകയാണ് പ്രേക്ഷകർ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലും. സന്യ മൽഹോത്രയാണ് മറ്റൊരു പ്രധാന കഥാപാത്രം. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്