ചലച്ചിത്രം

ഗോപി സുന്ദറിന്റേയും അമൃതയുടേയും പട്ടായ ഡയറീസ്, 'പുലിവാല്' പിടിച്ചോ എന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ വൈറൽ ജോഡികളാണ് ​സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും. അടുത്തിടെയാണ് ഇരുവരും പട്ടായയിലേക്ക് യാത്ര പോയത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് കടുവയ്ക്കൊപ്പമുള്ള പ്രണയജോഡികളുടെ ചിത്രങ്ങളാണ്, 

കടുവയുടെ വാലിൽ പിടിച്ചു നിൽക്കുന്ന അമൃതയെയാണ് ചിത്രത്തിൽ കാണുന്നത്. ​ഗോപി സുന്ദറിനൊപ്പം ഇരുന്ന് കടുവയെ ഓമനിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പട്ടായ ഡയറീസ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്തായാലും ആരാധകരെ ആരാധകരെ അമ്പരപ്പിക്കുകയാണ് ചിത്രങ്ങൾ. കടുവയെ പിടിച്ച കിടുവ എന്നായിരുന്നു ഒരാളുടെ കമന്റ്. പുലിവാലു പിടിച്ചോ എന്നും ആരാധകർ ചോദിക്കുന്നത്. പട്ടായയിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. 

കഴിഞ്ഞ ദിവസം അമൃതയുടെ മകളുടെ പിറന്നാൾ ഇവർ ആഘോഷമാക്കിയിരുന്നു. മകൾക്കും ​ഗോപി സുന്ദറിനുമൊപ്പമുള്ള അമൃതയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി. അമൃതയും ​ഗോപി സുന്ദറും ഒന്നിച്ചാണ് ഇപ്പോൾ സം​ഗീത പരിപാടികൾ ചെയ്യുന്നത്. ദുബായിലും ഇവർ പരിപാടി നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഉഷ്ണ തരം​ഗം: പാലക്കാട് ജില്ലയിൽ മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു