ചലച്ചിത്രം

'എന്തുകൊണ്ട് നയൻതാര?'; ഉത്തരവുമായി വിഘ്നേഷ് ശിവൻ; നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം നയൻതാരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി  നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാക്കുകളിലൂടെയാണ് വിഡിയോ മുന്നോട്ടു പോകുന്നത്. 

നയൻതാരയെക്കുറിച്ച് വാചാലനാവുകയാണ് വിഘ്നേഷ്. സിനിമാതാരം എന്നതിനേക്കാൾ അപ്പുറം മികച്ച മനുഷ്യനാണ് എന്നാണ് ഭർത്താവിന്റെ വാക്കുകൾ. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നയൻസും പറയുന്നുണ്ട്. താനൊരു സാധാരണ പെൺകുട്ടിയാണെന്നും ചെയ്യുന്ന കാര്യങ്ങൾക്ക് തന്റെ പരമാവധി നൽകാറുണ്ടെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍'  താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്.  എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.  - ​ഗൗതം പറഞ്ഞു. 

ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ