ചലച്ചിത്രം

"അടച്ചിട്ട മുറിയിലായിരുന്നു അഭിമുഖം, എന്താണുണ്ടായതെന്ന് അറിയില്ല"; സിനിമയെ തകർക്കരുതെന്ന് അപേക്ഷിച്ച് ചട്ടമ്പി സംവിധായകൻ 

സമകാലിക മലയാളം ഡെസ്ക്

ടൻ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടൻ അഭിനയിച്ച പുതിയ സിനിമയായ ചട്ടമ്പിയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. ശ്രീനാഥ് ഭാസി വിഷയത്തിൽ തങ്ങളുടെ ഭാഗത്തു നിന്നറയാവുന്ന കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു സംവിധായകൻ. സംഭവത്തെത്തുടർന്ന് സിനിമയ്ക്കെതിരെ നടക്കുന്ന ആക്രമണത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. 

ചിത്രം ബഹിഷ്‌കരിക്കണം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെന്ന് പറഞ്ഞ അഭിലാഷ് ഭാസി ഈ സിനിമയുടെ ഒരു ഭാഗം മാത്രമാണെന്നും മറ്റു വലിയ താരങ്ങളും ഈ സിനിമയിലുണ്ടെന്നും പറഞ്ഞു. ഒരുപ്പാടു പേരുടെ പരിശ്രമത്തിന്റെ ഫലമാണ് സിനിമയെന്നും ദയവായി അത് തകർക്കരുതെന്നും അഭിലാഷ് കൂട്ടിച്ചേർത്തു. 

ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് അഭിമുഖത്തിനു ഭാസി എത്തിയതെന്നും, പ്രശ്‌നം ഉണ്ടായെന്നു അറിഞ്ഞപ്പോൾ തന്നെ തങ്ങൾ സംഭവ സ്ഥലത്തെത്തിയെന്നും അഭിലാഷ് പറയുന്നു. ഇപ്പോൾ അത്​ വ്യക്തികൾ തമ്മിലുള്ള വിഷയമായി നിയമത്തിന് മുന്നിലാണ്. അടച്ചിട്ടമുറിയിലായിരുന്നു അഭിമുഖം നടന്നത്. അണിയറ പ്രവർത്തകർ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. അതിനാൽ എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്നം അറിഞ്ഞ് സിനിമയുടെ സംവിധായകനെന്ന നിലയിൽ അവതാരികയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞിരുന്നു, അഭിലാഷ് പറഞ്ഞു. അതിനു ശേഷം ഭാസി മാപ്പു പറയാൻ ചെന്നിരുന്നു പക്ഷെ അതും വാക്കേറ്റത്തിലാണ് അവസാനിച്ചതെന്നു അഭിലാഷ് കൂട്ടിച്ചേർത്തു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി