ചലച്ചിത്രം

'അത് ലുങ്കിയല്ല, എന്ത് വൃത്തികേടാണ് കാണിക്കുന്നത്'; സൽമാൻ ഖാനെതിരെ മുന്‍ ക്രിക്കറ്റ് താരം

സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാന്‍. ചിത്രത്തിലെ യെന്റമ്മാ എന്ന ഡപ്പാംകൂത്ത് ഗാനം ഇതിനോടകം വലിയ ശ്രദ്ധനേടിയിരുന്നു. തെന്നിന്ത്യൻ സ്റ്റൈലിലാണ് സൽമാൻ ​ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കസവുമുണ്ടും ഷര്‍ട്ടും ഷൂസും ധരിച്ചുള്ള താരത്തിന്റെ ഡാൻസ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇപ്പോൾ സൽമാനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. 

കസവുമുണ്ട് മടക്കിയുള്ള സൽമാന്റെ ഡാൻസാണ് ലക്ഷ്മണിനെ ചൊടിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിലാണ് ​ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇത്തരത്തിൽ മടക്കിക്കുത്താൻ അത് ലുങ്കിയല്ല ധോത്തിയാണെന്നും അദ്ദേഹം കുറിച്ചു. 

'ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയില്‍ കാണിച്ചിരിക്കുന്നു.'- ലക്ഷ്മൺ കുറിച്ചു. നിരവധി പേരാണ് ലക്ഷ്മണിനെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയത്. അമ്പലത്തിനുള്ളിൽ ചെരിപ്പിട്ടതും ചിലരെ ചൊടിപ്പിക്കുന്നുണ്ട്. എന്നാൽ സിനിമയെ സിനിമയായി കണ്ടാൽ പോരെ എന്ന് ചോദിക്കുന്നവരുമുണ്ട്. 

സൽമാനെ നായകനാക്കി ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിസി കാ ഭായ് കിസി കി ജാന്‍. യെന്റമ്മാ ​ഗാനത്തിൽ പൂജ ഹെഗ്‌ഡേ, വെങ്കടേഷ് ദഗ്ഗുബട്ടി എന്നിവര്‍ക്കൊപ്പം രാംചരണ്‍ തേജയും പ്രത്യക്ഷപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല