ചലച്ചിത്രം

'ഇപ്പോ മനസുവെച്ചാൽ മഞ്ജു വാര്യരുടെ മകളാകാം', അയാൾ പിന്നിൽ നിന്ന് കടന്നുപിടിച്ചു, കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടു; മാളവിക ശ്രീനാഥ്

സമകാലിക മലയാളം ഡെസ്ക്


ഞെട്ടിക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് യുവ നടി മാളവിക ശ്രീനാഥ്. ഓഡിഷനുവേണ്ടി വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് മാളവിക പറഞ്ഞത്. മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കാണ് ഓഡിഷൻ നടന്നത്. ഡ്രസിങ് റൂമിൽ വച്ച് അയാൾ പിറകിൽ നിന്ന് കടന്നുപിടിച്ചെന്നും വഴങ്ങിത്തന്നാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് പറഞ്ഞു എന്നുമാണ് മാളവിക പറഞ്ഞത്യ ട്വന്റിഫോർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 

മൂന്നു വർഷം മുൻപാണ് സംഭവമുണ്ടാകുന്നത്. മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ മകളുടെ വേഷത്തിലേക്ക് പരി​ഗണിക്കുന്നു എന്നാണ് ഓഡിഷന് വിളിച്ചപ്പോൾ പറഞ്ഞത്. ഇവർ അയച്ച വണ്ടിയിലാണ് ഓഡിഷന് എത്തിയത്. അമ്മയും അനുജത്തിയും തനിക്കൊപ്പമുണ്ടായിരുന്നു എന്നാണ് മാളവിക പറഞ്ഞത്.  

അര മണിക്കൂർ ഓഡിഷൻ കഴിഞ്ഞ ശേഷം എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംങ് റൂമിൽ പോയി ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു, ഞാൻ ഡ്രസിംങ് റൂമിൽ പോയ ഉടൻ ഇയാൾ പിന്നാലെ വന്ന് എന്നെ പുറകിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാൾ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോ ഒന്ന് മനസ് വെച്ചാൽ മഞ്ജു വാര്യരുടെ മോളായായിരിക്കും സ്ക്രീനിൽ മാളവികയെ കാണുക എന്ന് പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു. കരഞ്ഞുകൊണ്ട് അയാളുടെ ക്യാമറ തട്ടിത്താഴെയിടാൻ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് മാളവിക പറഞ്ഞു. മധുരം, സാറ്റർഡേ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് മാളവിക ശ്രീനാഥ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്