ചലച്ചിത്രം

റോഡിലെ ഭീമൻ കുഴിയടക്കാൻ നേരിട്ടിറങ്ങി അര്‍നോള്‍ഡ്; പ്രശംസിച്ച് സോഷ്യൽ മീഡിയ; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്


റോഡിലെ കുഴിയിൽ ജീവൻ നഷ്ടപ്പെടുന്നവർ നിരവധിയാണ്. ഏതു നാട്ടിലും റോഡിലെ കുഴി വലിയ പ്രശ്നം തന്നെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹോളിവുഡ് അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിന്റെ പ്രവർത്തിയാണ്. ആഴ്ചകളോളം നാട്ടുകാരെ വലച്ച റോഡിലെ കുഴി അടക്കാൻ താരം നേരിട്ടിറങ്ങുകയായിരുന്നു. 

കാലിഫോര്‍ണിയയിലെ തന്റെ താമസസ്ഥലത്തിനടുത്തായാണ് വലിയ കുഴി രൂപപ്പെട്ടത്. ആഴ്ചകളോളമായി കാറുകളിലും സൈക്കിളുകളിലും സഞ്ചരിക്കുന്നവർക്ക് ബുദ്ധിമുട്ടാകാൻ തുടങ്ങിയതോടെയാണ് താരം മുന്നിട്ടിറങ്ങിയത്. കുഴിയടക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ആഴ്ചകളോളം കാറുകളും സൈക്കിളുകളും തകരാറിലായ ഈ ഭീമാകാരമായ കുഴിയെക്കുറിച്ച് സമീപവാസികൾ മുഴുവൻ അസ്വസ്ഥരായിരുന്നു, ഞാൻ എന്റെ ടീമിനൊപ്പം പോയി അത് ശരിയാക്കി. ഞാൻ എപ്പോഴും പറയുന്നതുപോലെ, പരാതിപ്പെടാതെ അതിൽ എന്തെങ്കിലും ചെയ്യാം. - എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വര്‍ക്ക് ബൂട്ടും ബോംബര്‍ ജാക്കറ്റും സണ്‍ഗ്ലാസുമണിഞ്ഞ് റോഡ് നന്നാക്കുന്ന അര്‍നോള്‍ഡിന്റെ വീഡിയോ ഇപ്പോള്‍ത്തന്നെ വൈറലാണ്. 

ജോലി പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീ കാര്‍ നിര്‍ത്തി അര്‍നോള്‍ഡിന്റെ പ്രവര്‍ത്തിയിലുള്ള സന്തോഷം അറിയിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. കാലിഫോര്‍ണിയയുടെ മുന്‍ ഗവര്‍ണര്‍ കൂടിയായിരുന്നു ഹോളിവുഡ് സൂപ്പര്‍ താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാസര്‍കോട് പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

ഇരട്ടയാറിലെ പെണ്‍കുട്ടിയുടെ കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് അച്ഛന്റേത്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പൊലീസ്

കൂടിയും കുറഞ്ഞും സ്വര്‍ണവില; 53,500ന് മുകളില്‍

ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം, കൂടുതല്‍ നഷ്ടം ഇടുക്കിയില്‍; കേന്ദ്രസഹായം തേടും