ചലച്ചിത്രം

ആക്ഷൻ പറഞ്ഞ് എസ്എൻ സ്വാമി; ജോഷിയും ഷാജി കൈലാസും സാക്ഷി, ആദ്യ ചിത്രത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട തിരക്കഥാകൃത്താണ് എസ്എൻ സ്വാമി. അദ്ദേഹം സംവിധാനത്തിലേക്ക് എത്തുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമിട്ടിരിക്കുകയാണ്. വിഷു ദിനത്തിൽ എറണാകുളം ടൌൺ ഹാളിൽ നടന്ന പൂജ ചടങ്ങിൽ പ്രശസ്ത സംവിധായകൻമാരായ ജോഷി, ഷാജി കൈലാസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ സംവിധായകർ ഉൾപ്പെടെ നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്തു. 

പഴയകാലത്തെ സിനിമകളിൽ മാത്രം ചെയ്തുവന്ന ലൈവ് ഓർക്കസ്‌ട്രേഷൻ സെക്ഷൻ ഒരുക്കിയാണ് അദ്ദേഹം തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എസ് എൻ സ്വാമിയെ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികൾ ചേർന്ന് വിഷു കൈനീട്ടം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. 

72ാം വയസിലാണ് സ്വാമി സംവിധാനത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയിൽ ധ്യാൻ ശ്രീനിവാസനാണ് നായകനായി എത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമാണം പി. രാജേന്ദ്ര പ്രസാദാണ്. മകന്‍ ശിവ്റാമും സഹ സംവിധായകനായി ഒപ്പമുണ്ട്. 

1980-ല്‍ 'ചക്കരയുമ്മ'എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്.എന്‍.സ്വാമി പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം 'ഒരു സി.ബി.ഐ. ഡയറിക്കുറി'പ്പും മോഹന്‍ലാലിനൊപ്പം 'ഇരുപതാം നൂറ്റാണ്ടും' ഒരുക്കിയ സ്വാമി അന്‍പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. എ.കെ. സാജന്‍ സംവിധാനം ചെയ്ത 'പുതിയ നിയമ'ത്തിലൂടെ അഭിനയത്തിലും കൈവച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'