ചലച്ചിത്രം

നോമ്പുനോറ്റു... മാലയിട്ട് അയ്യപ്പനെ ദർശിക്കാൻ ജയറാമിനൊപ്പം പാർവതി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

യറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി. കറുത്ത വസ്‌ത്രത്തിൽ മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് ഇരുവരും അയ്യപ്പന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാമാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. 

വൈകിട്ട് ദീപാരാധന തൊഴാനാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. 1992-ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

ഇടയ്‌ക്ക് നൃത്തത്തിലേക്ക് തിരച്ചെത്തിയെങ്കിലും പാർവതിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. ഏപ്രിൽ ഏഴിനായിരുന്നു പാർവതിയുടെ പിറന്നാൾ. പിറന്നാൾ ദിനം ജയറാം, കാളിദാസൻ, കാളിദാസന്റെ കാമുകി തരുണി എന്നിവർ പാർവതിക്ക് സമൂ​ഹമാധ്യാമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കൂപ്പു കയ്യോടെ 'സ്വാമി ശരണം' എന്ന ക്യാപ്‌ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുവരുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുനഃസ്ഥാപിച്ചു

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ