ചലച്ചിത്രം

'കളയാണ് എനിക്ക് ഈ പുര തന്നത്'; ടൊവിനോയെ ഞെട്ടിച്ച് പ്രമോദ് വെളിയനാട്, താരസമ്പന്നമായി ​ഗൃഹപ്രവേശം

സമകാലിക മലയാളം ഡെസ്ക്

ള സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രമോദ് വെളിയനാട്. തുടർന്ന് നിരവധി സിനിമകളിലാണ് താരത്തിന് അവസരം ലഭിച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പ്രമോദിന്റെ പുതിയ വീടിന്റെ ​ഗൃഹപ്രവേശത്തിൽ നിന്നുള്ള വിഡിയോ ആണ്. വൻ താരനിരയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്. നടന്മാരായ ടൊവിനോ തോമസ്, റോഷൻ മാത്യു, സംവിധായകൻ ആഷിഖ് അബു എന്നിവരാണ് ഗൃഹപ്രവേശനത്തിന് എത്തിയത്. 

താരങ്ങൾക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ചെണ്ടമേളത്തിന്റെ അടമ്പടിയോടെയാണ് താരങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നത്. താരങ്ങളെ കാണാൻ‌ നാട്ടുകാർ വഴികളിൽ കാത്തു നിൽക്കുന്നതും വിഡിയോയിലുണ്ട് വീടിന്റെ പേര് പേരിൽ പ്രമോദ് ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. പേര് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് ടൊവിനോ ആയിരുന്നു. കള പുര എന്നാണ് വീടിന് പേരിട്ടിരുന്നത്. ഇതുകണ്ട് ടൊവിനോ സന്തോഷം കൊണ്ട് ആർപ്പുവിളിക്കുകയായിരുന്നു. 

'കള'യാണ് എനിക്കീ 'പുര' നൽകിയത്, എന്നായിരുന്നു പേരിനെക്കുറിച്ച് പ്രമോദ് പറഞ്ഞത്. പ്രമോദിനെ നിർത്തി വീടിന്റെ നെയിം പ്ലേറ്റിന്റെ ചിത്രവും ടൊവിനോ പകർത്തി. നാടകത്തിൽ ശ്രദ്ധേയനായ പ്രമോദ് സിനിമയുടെ പേരെടുക്കുന്നത് കളയിലെ മണിയാശാൻ എന്ന കഥാപാത്രത്തിലൂടെയാണ്. ഗൃഹപ്രവേശനത്തിനു വിളിച്ചപ്പോൾ ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് ടൊവീനോ പറഞ്ഞു. ആരാധകരോട് സംവദിച്ചും അവർക്കൊപ്പം ഫോട്ടോ എടുത്തുമാണ് താരങ്ങൾ മടങ്ങിയത്.  

ആഷിഖ് അബു, ടൊവീനോ തോമസ്, റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന നീലവെളിച്ചം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ പ്രമോദ് ഉണ്ട്. ഭാർഗവിനിലയത്തിൽ അടൂർ ഭാസി അവതരിപ്പിച്ച കഥാപാത്രമാണ് നീലവെളിച്ചത്തിൽ പ്രമോദ് അവതരിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ജീവന്‍മരണ പോര് ഡല്‍ഹിക്ക്; ലഖ്‌നൗവിനും ജയം അനിവാര്യം

മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്