ചലച്ചിത്രം

മമ്മൂട്ടിയുടെ ശബ്‌ദത്തിൽ മേജർ മഹാദേവൻ, 'ഏജന്റ്' മലയാളം ട്രെയിലറെത്തി

സമകാലിക മലയാളം ഡെസ്ക്

രിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് 'ഏജന്റ്'. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസാകും. നേരത്തെ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം ട്രെയിലറിൽ പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രെയിലർ റിലീസായിരിക്കുകയാണ്.

തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് ചെയ്യുന്നത്. അഖിൽ അക്കിനേനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന മമ്മൂട്ടി ചിത്രത്തിൽ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ  
ചിത്രം തിയേറ്ററിൽ മികച്ച എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുമെന്നതിൽ ഉറപ്പ് നൽകുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

'ആ സീനിൽ വണ്ടി ചതിച്ചു! എനിക്ക് ടെൻഷനായി, അഞ്ജന പേടിച്ചു'; ടർബോ ഷൂട്ടിനിടയിൽ പറ്റിയ അപകടത്തെക്കുറിച്ച് മമ്മൂട്ടി

ഈ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ശ്രദ്ധിക്കണം; അപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്

പെണ്‍കുട്ടികളെ പ്രണയനാടകത്തില്‍ കുടുക്കും, വീഴ്ത്താന്‍ ഇമോഷണല്‍ കാര്‍ഡും; അഞ്ജലി കൊലക്കേസിലെ പ്രതി ഗിരീഷ് കൊടുംക്രിമിനല്‍

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു