ചലച്ചിത്രം

'ടോപ്‌ലെസ്‌' ആയി കയ്യിൽ ചിത്രശലഭവും പിടിച്ച് പായൽ, മംഗൾവാരം ഫസ്റ്റ്ലുക്ക് പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

ടോപ്‌ലെസ്‌ ആയി കയ്യിൽ ചുവന്ന ചിത്രശലഭവും പിടിച്ച് സുന്ദരിയായി നടി പായൽ രജ്‌​പുത്. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം മംഗൾവാരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹൊറർ ആക്ഷൻ ത്രില്ലറാണ് ചിത്രം. മലയാളത്തിൽ 'ചൊവ്വാഴ്ച' എന്നാണ് സിനിമയുടെ പേര്.

ആർഎക്സ് ഹണ്ട്രഡ് എന്ന തെലുങ്ക് ചിത്രത്തിന് ശേഷം സംവിധായകൻ അജയ് ഭൂപതിയും നടി പായൽ രജ്‌​പുത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം മുദ്ര മീഡിയ വർക്‌സിന്റെ ബാനറിൽ സ്വാതി ഗുണുപതി, സുരേഷ് വർമ്മ എം എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെലുങ്കിൽ കൂടാതെ തമിഴ്, മലയാളം, കന്നഡയിലും ചിത്രം റിലീസ് ചെയ്യും. കാന്താരയ്‌ക്ക് സം​ഗീതം ഒരുക്കിയ അജനീഷ് ലോക്നാഥ് ആണ് മംഗൾവാരത്തിനും സംഗീതം ചെയ്യുന്നത്. 

ചിത്രത്തിൽ ശൈലജ എന്ന കഥാപാത്രത്തെയാണ് പായൽ അവതരിപ്പിക്കുന്നത്. ദയാനന്ദ് റെഡ്ഡി, കമൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 2018ൽ പുറത്തിറങ്ങിയ റൊമാന്റിക്ക് ചിത്രം ആർഎക്സ് ഹണ്ട്രഡ് എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീൻ താരമായിരുന്ന പായൽ രജപുത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ​ഗ്ലാമർ വേഷത്തിലായിരുന്നു താരം എത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പായൽ രജ്‌​പുതയും ട്വിറ്റർ പങ്കുവെച്ചിട്ടുണ്ട്. മംഗൾവാരത്തിലെ ഉ​ഗ്രസുന്ദരിയായ ഷൈലജയെ അവതരിപ്പിക്കുന്നു എന്ന ക്യാപ്‌ഷനോടെയാണ് പായൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ