ചലച്ചിത്രം

ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക്, പാർവതിയുടെ വേഷത്തിൽ അനശ്വര; 'യാരിയാൻ 2' ടീസർ

സമകാലിക മലയാളം ഡെസ്ക്

ഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ബാം​ഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് എത്തുകയാണ്. ‘യാരിയാൻ 2’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ എത്തി. മലയാളത്തിൽ നിന്ന് അനശ്വര രാജനും പ്രിയ പി വാര്യരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബാം​ഗ്ലൂർ ഡേയ്സിൽ പാർവതി അവതരിപ്പിച്ച വേഷത്തിലാണ് അനശ്വര എത്തുന്നത്. താരത്തിന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണിത്. ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. 

യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി റീമേക്ക് എത്തുന്നത്. രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്ന് ആണ് സംവിധാനം. ടി സീരീസ് നിർമിക്കുന്ന ചിത്രം മെയ് 12, 2023–ന് തിയറ്ററുകളിൽ എത്തും. മനൻ ഭരദ്വാജ്, ഖാലിഫ്, യോ യോ ഹണി സിങ് എന്നിവരാണ് സം​ഗീതം.  2014ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വൽ ആയാണ് സിനിമ ഒരുങ്ങുക. എന്നാൽ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിർമാതാവ് കൂടിയായ ദിവ്യ കുമാർ പറഞ്ഞിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു