ചലച്ചിത്രം

അഞ്ചാം മാസത്തില്‍ ഗര്‍ഭച്ഛിദ്രം, കോവിഡിനിടെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് റാണി മുഖര്‍ജി

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് ബോളിവുഡ് അടക്കി വാണിരുന്ന താരമാണ് റാണി മുഖര്‍ജി. ഇപ്പോഴും അഭിനയത്തില്‍ സജീവമാണ് താരം. കോവിഡിന്റെ സമയത്ത് തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. കോവിഡ് സമയത്ത് താന്‍ രണ്ടാമത്തെ കുഞ്ഞിന് ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നെന്നും അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടെന്നുമാണ് താരം പറഞ്ഞത്. 

2020ല്‍ കോവിഡ് വ്യാപിച്ചിരുന്ന സമയത്ത് ഞാന്‍ എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അഞ്ചാം മാസത്തില്‍ എനിക്കെന്റെ കുഞ്ഞിന് നഷ്ടപ്പെട്ടു. - മെല്‍ബന്‍ ചലച്ചിത്രോത്സവത്തില്‍ റാണി മുഖര്‍ജി പറഞ്ഞു. കുഞ്ഞ് മരിച്ച് പത്ത് ദിവസത്തിന് ശേഷമാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേയുടെ കഥയുമായി നിര്‍മാതാവ് നിഖില്‍ അദ്വാനി തന്നെ സമീപിച്ചതെന്നും താരം പറഞ്ഞു. 

സിനിമയുടെ പ്രമോഷനാവരുത് എന്ന് കരുതിയാണ് ഇതുവരെ തനിക്കുണ്ടായ നഷ്ടത്തേക്കുറിച്ച് പറയാതിരുന്നതെന്നും റാണി മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ ഒരുക്കിയത്. കുഞ്ഞിനെ വളര്‍ത്തുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ ദമ്പതിമാരുടെ കുഞ്ഞിനെ നോര്‍വേ ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസ് എടുത്തുകൊണ്ടുപോവുന്നതാണ് ചിത്രം പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്ന് ജോസ് കെ മാണി

റിവ്യൂ ബോംബിങ്: അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍

''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''

ചോരമണക്കുന്ന കഥകളല്ല, സ്‌നേഹത്തിന്റെ കഥ കൂടിയുണ്ട് കണ്ണൂരിന്

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം