ചലച്ചിത്രം

ഫസ്റ്റ് ഷോ കാണാൻ ദുൽഖറിന്റെ ഭാര്യയും സഹോദരിയും തിയറ്ററിൽ; പൊതിഞ്ഞ് ആരാധകർ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വമ്പൻ ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ഓണം റിലീസായി ഇന്നാണ് ചിത്രം തിയറ്ററിൽ എത്തിയത്. വൻ ആഘോഷത്തോടെയാണ് ആരാധകർ ചിത്രത്തെ സ്വീകരിച്ചത്. കിം​ഗ് ഓഫ് കൊത്തയുടെ ആദ്യ പ്രദർശനം കാണാൻ താരത്തിന്റെ ഭാര്യ അമാലും സഹോദരി സുറുമിയും തിയറ്ററിൽ എത്തി. 

കൊച്ചിയിലെ തിയറ്ററിൽ എത്തിയാണ് ഇരുവരും ‍‍സിനിമ കണ്ടത്. നടന്മാരായ ഗോകുൽ സുരേഷ്, ശേഖർ മേനോൻ, ദുൽഖറിന്റെ അടുത്ത സുഹൃത്തും ഫൊട്ടോഗ്രാഫറുമായ ഷാനി ഷാകി, സുറുമിയുടെ മകൻ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും സിനിമ കാണാനായി എത്തിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഇവർക്കും ചുറ്റും ആരാധകർ വളഞ്ഞതോടെ ഏറെ പണിപ്പെട്ടാണ് വാഹനത്തിൽ കയറിയത്. 

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. വൻ ബജറ്റിൽ ഒരുക്കിയ ചിത്രം ​ഗ്യാങ്സ്റ്റർ മൂവിയായിരുന്നു. കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിലേറെ രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിലാണ് റിലീസ്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമിച്ചത്.ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ