ചലച്ചിത്രം

'വളര്‍ന്നുവരുന്ന പ്രതിഭകളെ അംഗീകരിക്കണം, അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത് കണ്ടന്റും ക്രാഫ്റ്റും ക്രിയേറ്റിവിറ്റിയും നോക്കി': ജൂറി ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്


69ാം ദേശിയ പുരസ്‌കാര വിജയികളെ തെരഞ്ഞെടുത്തത് കണ്ടന്റ്, ക്രാഫ്റ്റ്, ക്രിയേറ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് ജൂറി ചെയര്‍മാന്‍ കേതന്‍ മേത്ത. ഇന്ത്യന്‍ സിനിമ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശിയ പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേതന്‍ മേത്ത. ഇന്നലെയാണ് ദേശിയ പുരസ്‌കാരം പ്രഖ്യാപിച്ചത്. 

ജൂറി ചെയര്‍മാനെന്ന നിലയില്‍, ഇന്ത്യയിലുടനീളമുള്ള പുതിയ പ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് കാണാനായതില്‍ അഭിമാനമുണ്ട്. ഇന്ത്യന്‍ സിനിമ മികച്ച നിലയിലാണ് മുന്നേറുന്നത്. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അംഗീകാരം നല്‍കേണ്ടതുണ്ട്. മൂന്ന് സികളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. കണ്ടന്റ്, ക്രാഫ്റ്റ്, ക്രിയേറ്റിവിറ്റി. എല്ലാ സിനിമമേഖലയും വളരേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ വരവോടെ പ്രാദേശിക സിനിമകള്‍ വളര്‍ന്നു. എല്ലാ ഭാഷകളിലേയും സിനിമകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. സിനിമയുടെ ഭാവിയേക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്.- കേതന്‍ മേത്ത പറഞ്ഞു.

പ്രധാന ഭാഷകളിലെ വമ്പന്‍ ചിത്രങ്ങളിലും സാങ്കേതിക വിദ്യയെ മികച്ച രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സാങ്കേതിക വിദ്യയാണ് ഇവിടെ എത്തിയിരിക്കുന്നതായി കാണാം. പ്രാദേശിക ഭാഷകളിലെ ചിത്രങ്ങള്‍ നോക്കിയാല്‍ അവരുടെ കലാ ചരിത്രവും മണ്ണുമെല്ലാം അതിമനോഹരമായാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. നിരവധി സിനിമകള്‍ കണ്ടത് മികച്ച അനുഭവമായിരുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം