ചലച്ചിത്രം

'ഓപ്പന്‍ഹൈമറിനേക്കാള്‍ എനിക്ക് റോക്കട്രി ഇഷ്ടപ്പെട്ടു': മാധവനെ പ്രശംസിച്ച് എആര്‍ റഹ്മാന്‍, നന്ദി കുറിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ടന്‍ മാധവന്‍ ആദ്യമായി സംവിധായകനായ ചിത്രമാണ് റോക്കട്രി. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടി. ഇപ്പോള്‍ മാധവനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍. ഓപ്പന്‍ഹൈമറിനേക്കാള്‍ റോക്കട്രി ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന്‍ കുറിച്ചത്. 

ദേശിയ പുരസ്‌കാര നേട്ടത്തില്‍ മാധവന് ആശംസ അറിയിച്ചുകൊണ്ടാണ് എആര്‍ റഹ്മാന്‍ എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. ആശംസകള്‍ മാധവന്‍. കാന്‍സില്‍ നിങ്ങളുടെ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ട്. ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണ്. ഓപ്പന്‍ഹൈമറിനേക്കാള്‍ നിങ്ങളുടെ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.- റഹ്മാന്‍ കുറിച്ചു. മാധവനും നമ്പി നാരായണനും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. 

കാന്‍സ് ചലച്ചിത്ര മേളയില്‍ റോക്കട്രി കണ്ടതിനു ശേഷം മാധവനെ പ്രശംസിച്ചുകൊണ്ട് പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് റഹ്മാന്‍ കുറിച്ചത്. റഹ്മാന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മാധവന്‍ എത്തി. താങ്കള്‍ എനിക്ക് എല്ലാഴും പ്രചോദനമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ നിശബ്ദനാണ്. എനിക്ക് സാധിക്കും എന്നതിനും അപ്പുറമുള്ള പ്രചോദനമാണ് ഇത്. താങ്കളുടെ വാക്കുകള്‍ റോക്കട്രി ടീമിന് എത്രത്തോളം വലുതാണെന്ന് പറയാന്‍ വാക്കുകളില്ല. വാക്കുകള്‍ ഹൃദയത്തില്‍തൊട്ടെന്നും മാധവന്‍ മറുപടിയായി കുറിച്ചു.  

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി 2022ലാണ് റോക്കട്രി റിലീസ് ചെയ്യുന്നത്. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ചിത്രം. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയതും മാധവന്‍ തന്നെയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു