ചലച്ചിത്രം

'ഈ ഭൂമിയോട് യാത്ര പറഞ്ഞ് വരുമ്പോൾ ഞാൻ എന്റെ അമ്മയുടെ അടുത്തു വീണ്ടും വരും, ഒരു കഥ പറയാൻ'

സമകാലിക മലയാളം ഡെസ്ക്

ടിയും സംഗീതജ്ഞയുമായ ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ അനുശോചിച്ച് ഛായാഗ്രഹകന്‍ പ്രേംജി. കാണുമ്പോൾ ഒരു ഹായ് പറഞ്ഞു പോകുന്ന ബന്ധമായിരുന്നില്ല തങ്ങൾക്കിടയിലുണ്ടായിരുന്നതെന്ന് പ്രേംജി ഫെയ്‌സ്ബുക്കില്‍ കുറിച്ച വികാരഭരിതമായ കുറിപ്പിൽ പറയുന്നു. സുബ്ബലക്ഷ്മി തനിക്ക് അമ്മയെ പോലെയായിരുന്നു. ഒരുപാട് സിനിമാക്കാര്യങ്ങൾ തമ്മിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. 

പ്രേംജി ഫെയ്‌സ്‌ബുക്ക് കുറിപ്പ്

എന്റെ സുബ്ബലക്ഷ്മി അമ്മ യാത്രയായി ഷൂട്ടിങ് കഴിഞ്ഞ് പോകുന്ന ദിവസം എനിക്ക് ഒരു ഷർട്ട് സർപ്രൈസായി കൊണ്ടുവന്നു തന്ന ആ നിമിഷം ഒരിക്കലും ഞാൻ മറിക്കില്ല അമ്മേ . 
 

പിന്നീടുള്ള പല തിരക്കുകൾക്കിടയിൽ അമ്മ എന്നെ വിളിച്ചു എന്റെ അന്വേഷണം ചോദികുമ്പോൾ എന്റെ വീട്ടിലെ ഒരംഗമായി അമ്മ മാറിയിരുന്നു . എനിക്ക് അമ്മേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന ആ നിമിഷംമുതൽ എനിക്ക് ഒരുപാട് സന്തോഷം മനസ്സിൽ കുന്നോളം ഉണ്ടായി . തിരുവനന്തപുരത്തെ അമ്മയുടെ ഫ്ലാറ്റിൽ വരുമ്പോൾ എനിക്ക് തരുന്ന സ്വീകരണം ഒരിക്കലും മറക്കാൻ സാധിക്കില്ല എനിക്കു .

സിനിമാ സെറ്റിലെ ആർട്ടിസ്റ്റുകൾ കാണുമ്പോൾ ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ പറഞ്ഞു പോകുന്നതുപോലെ അല്ലായിരുന്നു അമ്മ എനിക്ക് . 
ഒരിക്കൽ കഥ പറയുവാൻ ഞാൻ അമ്മയുടെ ലൊക്കേഷനിൽ വന്നപ്പോൾ എന്നെ അടുത്തിരുത്തി നമ്മൾ ആദ്യം പരിജയപ്പെട്ടപ്പോൾ അമ്മ പറഞ്ഞു നിന്റെ ലൊക്കേഷനിൽ ഞാൻ ഉണ്ടാകും, മോനെ നീ തീയതി അറിയിച്ചാൽ മാത്രം മതിയെന്ന് . 

എന്തോ ഒരു അമ്മയും മകനും പോലെ ഞങ്ങൾ ഒരുപാടു അടുത്തു ഒരുപാട് സിനിമാക്കാര്യങ്ങൾ എല്ലാം സംസാരിച്ചു ഇടകിടക്ക് കാണുമായിരുന്നു വലിയ സ്നേഹമായിരുന്നു അമ്മക്ക്.

അമ്മയുടെ ഈ വിയോഗം എന്നെ ഒരുപാട് വിഷമത്തിലാക്കി , എനിക്ക് കാണണമെന്നുണ്ട് പക്ഷേ ഞാൻ കാണാൻ വരില്ല അമ്മേ , ജീവനില്ലാത്ത അമ്മയുടെ ശരീരം ഞാൻ കണ്ടാൽ എന്റെമനസ്സിൽ അമ്മ മരിച്ചു , അല്ലാത്തപക്ഷം അമ്മ ഈ ഭൂമിയിൽ എവിടെയോ ഉണ്ട് എന്ന് ഞാൻ വിശ്വസിച്ചോളാം. 

ഒരിക്കൽ ഈ ഭൂമിയോട് യാത്ര പറഞ്ഞ് ഞാനും വരുമ്പോൾ ഞാൻ എന്റെ അമ്മയുടെ അടുത്തു വരും വീണ്ടും ഒരു കഥ പറയുവാൻ 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം