ചലച്ചിത്രം

ഞാന്‍ പാടുമ്പോള്‍ പാട്ടു വരുന്നില്ലെന്ന് കുട്ടി ആരാധികയുടെ പരാതി: കീ ബോര്‍ഡ് വാങ്ങി നല്‍കാമെന്ന് എആര്‍ റഹ്മാന്‍

സമകാലിക മലയാളം ഡെസ്ക്

നിക്ക് പാട്ടുപാടാന്‍ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞ കുട്ടി ആരാധികയോട് കീബോര്‍ഡ് വാങ്ങി നല്‍കാമെന്ന് എആര്‍ റഹ്മാന്‍. എല്ലാ ദിവസും മുടങ്ങാതെ പ്രാക്റ്റീസ് ചെയ്താല്‍ തന്നേക്കാള്‍ നന്നായി പാടാനാവുമെന്നും അദ്ദേഹം കുട്ടിയോട് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് രസകരമായ സംഭവമുണ്ടായത്. 

റഹ്മാനോട് ഒരു പാട്ടുപാടാനാണ് ആരാധിക ആവശ്യപ്പെട്ടത്. 'അന്ത അറബിക്കടലോരം' എന്ന ഗാനം റഹ്മാന്‍ പാടി. 'ഹമ്മ ഹമ്മ' എന്ന ഹമ്മിങ് പാടാന്‍ കുട്ടി ആരാധികയുടെ അടുത്തേക്ക് മൈക്ക് നീട്ടി. തന്റെ ശബ്ദം കേട്ടതോടെയാണ് കുട്ടി ആരാധിക പരാതിപ്പെട്ടത്. 'താങ്കള്‍ പാടുമ്പോള്‍ പാട്ടു വരുന്നു, പക്ഷേ ഞാന്‍ പാടുമ്പോള്‍ വരുന്നില്ല' എന്നാണ് വേദനയോട് കുട്ടി പറഞ്ഞത്. 

ഇത് കെട്ടതോടെ റഹ്മാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. എനിക്ക് 56 വയസായെന്നും തന്നേക്കാള്‍ നന്നായി പാടാന്‍ സാധിക്കുമെന്നുമാണ് റഹ്മാന്‍ പറഞ്ഞത്. താന്‍ ഒരുപാട് സമയം വെറുതെ കളഞ്ഞതായും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത് പ്രായത്തിന്റെ കാര്യമല്ല എന്നായിരുന്നു കുട്ടി ആരാധികയുടെ മറുപടി.

'സ്ഥിരതയാണ് പ്രധാനം, എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യണം. ഞാന്‍ ഒരു കീബോര്‍ഡ് വാങ്ങിത്തരാം. അടുത്ത വര്‍ഷം നീ ഇവിടെ പാട്ടുപാടും.'- എന്നാണ് റഹ്മാന്‍ പറഞ്ഞത്. കയ്യടികളോടെയാണ് റഹ്മാന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടത്. ഇതിന്റെ വിഡിയോയും വൈറലാവുകയാണ്. റഹ്മാന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം