ചലച്ചിത്രം

'25 വര്‍ഷമായി എന്റെ വലംകൈ': മാനേജരുടെ മരണത്തില്‍ വേദന പങ്കുവച്ച് സിമ്രന്‍

സമകാലിക മലയാളം ഡെസ്ക്

മാനേജറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി തെന്നിന്ത്യന്‍ താരം സിമ്രന്‍. 25 വര്‍ഷമായി താരത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന എം കാമരാജനാണ് അന്തരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് നടി ആദരാജ്ഞലി അര്‍പ്പിച്ചത്. 

അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ ഒരു വാര്‍ത്ത. എന്റെ പ്രിയ സുഹൃത്ത് എം കാമരാജന്‍ അന്തരിച്ചു. 25 വര്‍ഷമായി എന്റെ വലംകൈയായിരുന്നു, എന്റെ ശക്തിയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, ബുദ്ധിശക്തിയുള്ള വിശ്വാസ്യതയുള്ള ഒരാള്‍. നിശ്ചയദാര്‍ഢ്യമുള്ള സ്വന്തമായി വളര്‍ന്നുവന്ന മനുഷ്യനായിരുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സിനിമയിലെ എന്റെ യാത്ര അസാധ്യമായേനെ. നിങ്ങളുടെ ജീവിതം വളരെയധികം ആളുകളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്, നിങ്ങളെ വളരെയധികം മിസ് ചെയ്യും. ഈ പോക്ക് വളരെ വേഗത്തിലായിപ്പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ചിന്തകളും അഗാധമായ അനുശോചനവും അറിയിക്കുന്നു. അദ്ദേഹത്തിന് നിത്യ ശാന്തി ലഭിക്കട്ടെ. ഓം ശാന്തി.- കാമരാജിന്റെ ഫോട്ടോ പങ്കുവച്ച് സിമ്രന്‍ കുറിച്ചു. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 

1995ല്‍ പുറത്തിറങ്ങിയ സനം ഹര്‍ജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമ്രന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയയായി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സജീവമാവുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നമ്മള്‍ നല്ലപോലെ തോറ്റു, തോറ്റിട്ടു ജയിച്ചെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ?'

റിലീസിന് മുൻപേ വിവാദം; ആമിറിന്റെ മകന്റെ അരങ്ങേറ്റ ചിത്രം ബ​ഹിഷ്കരിക്കണമെന്ന് ആഹ്വാനം

ജനം പൊറുതിമുട്ടി; കെനിയയില്‍ 10 ലക്ഷം ഇന്ത്യന്‍ കാക്കകളെ കൊല്ലും

മറുകുകളെ നിസ്സാരമാക്കരുത്; എന്താണ് കെവിൻ ജൊനാസിനെ ബാധിച്ച കാർസിനോമ?

യൂറോ കപ്പ് ഫുട്‌ബോള്‍; മത്സര ക്രമം, സമയം എല്ലാം അറിയാം