ചലച്ചിത്രം

കല്യാണിയുടെ ശേഷം മൈക്കിൽ ഫാത്തിമ ഒടിടിയിലേക്ക്; റിലീസ് തിയതി പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. മനു സി കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം എത്തുക. ഡിസംബര്‍ 15 മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 

ഫുട്ബോൾ കമന്റേറ്ററാവാൻ നടക്കുന്ന ഫാത്തിമ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ 17 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 

പ്രമുഖ സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിംഗ് കിരൺ ദാസ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം