ചലച്ചിത്രം

പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂ; തൃഷയ്‌ക്കെതിരായ കേസിൽ മൻസൂർ അലി ഖാനെ വിമർശിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി തൃഷക്കെതിരെ നൽകിയ മാനനഷ്‌ടക്കേസിൽ മൻസൂർ അലി ഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് താരം പഠിക്കണമെന്ന് ഹർജി പരി​ഗണിക്കവെ കോടതി പറഞ്ഞു. നടി തൃഷ, ദേശീയ വനിത കമ്മിഷൻ അം​ഗം ഖുശ്‌ബു, നടൻ‌ ചിരഞ്ചീവി എന്നിവർക്കെതിരെയാണ് മൻസൂർ അലി ഖാൻ മാനനഷ്ട കേസ് നൽകിയത്. 

ഒരു കോടി രൂപയാണ് നഷ്‌ടപരിഹാരമായി മൻസൂർ അലി ഖാൻ ആവശ്യപ്പെട്ടിരുന്നത്. മൻസൂർ അലി ഖാനെതിരെ നടി തൃഷ ഹൈക്കോടതിയെ സമീപിച്ച കാര്യം ജസ്റ്റിസ് എൻ സതീഷ് കുമാർ ചൂണ്ടികാട്ടി. അഭിനേതാക്കളെ കാഴ്ചക്കാർ മാതൃകയാക്കുന്ന സാഹചര്യമുള്ളപ്പോൾ പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മൻസൂർ അലി ഖാൻ പഠിക്കണമെന്ന് കോടതി ശാസിച്ചു. 

വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിൽ നടി തൃഷയ്‌ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമർശമാണ് വിവാദത്തിന് തുടക്കമായത്. സിനിമമേഖലയിൽ നിന്നടക്കം വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തൃഷയോട് താരം മാപ്പ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയടക്കമുള്ള താരങ്ങൾക്കെതിരെ മാനനഷ്‌ട കേസുമായി മൻസൂർ അലി ഖാൻ എത്തിയത്.   

താൻ തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രം​ഗത്തെത്തിയതെന്നും മൻസൂർ ഹർജിയിൽ പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിലൂടെ തന്നെ അപമാനിച്ചെന്നും മനസമാധാനം കെടുത്തിയെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹരിഹരന്റെ വീട് ആക്രമിച്ചത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പൊലീസ് എഫ്‌ഐആര്‍

'ഔചിത്യത്തിന്റെ പ്രശ്‌നമാണ്, ഞങ്ങള്‍ ഇടപെടില്ല'; കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നീക്കണമെന്ന ഹര്‍ജി തള്ളി

'എന്റെ കുട്ടിയുടെ കല്യാണത്തിനെങ്കിലും കിട്ടുമോ?'- കൊച്ചി ടസ്‌കേഴ്‌സ് പ്രതിഫലം തന്നില്ലെന്നു വെളിപ്പെടുത്തി ശ്രീശാന്ത്

നെറ്റ്ഫ്‌ലിക്‌സ് അടക്കം 15 ഒടിടി പ്ലാറ്റ് ഫോമുകള്‍ സൗജന്യം; പുതിയ പ്ലാന്‍ അവതരിപ്പിച്ച് ജിയോ

സലിം c/o സുരഭി മോഹൻ, മരിച്ചിട്ട് അ‍‍ഞ്ചാം മാസം സലിമിന് വിലാസമായി, മനുഷ്യത്വം