ചലച്ചിത്രം

മുഖത്തും കയ്യിലും മർദനമേറ്റ പാട്; 'അമ്മയും സഹോദരനും ഉപദ്രവിക്കുന്നു', സഹായം അഭ്യർത്ഥിച്ച് നടിയുടെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തിനെതിരെ ​ഗുരുതര ആരോപണവുമായി സീരിയൽ താരം വൈഷ്ണവി ധനരാജ് രം​ഗത്ത്. താൻ വീട്ടുകാരുടെ പീഡനത്തിന് ഇരയാവുകയാണ് എന്നാണ് നടി ആരോപിച്ചത്. ശരീരത്തിൽ മർദനമേറ്റ പാടുകളോടെയുള്ള ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈഷ്ണവി പങ്കുവെക്കുകയായിരുന്നു. 

കുടുംബത്തിനെതിരെ പരാതിയുമായി താനെയിലെ കാഷിമിറ പൊലീസ് സ്റ്റേഷനിൽ താരം എത്തുകയായിരുന്നു. ഇവിടെ നിന്നു തന്നെയാണ് വിഡിയോയും പോസ്റ്റ് ചെയ്തത്. താരത്തിന്റെ മുഖത്തും കൈകളിലുമെല്ലാം മർദനമേറ്റതിന്റെ പാടുകൾ കാണാം. തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് എക്സ് പ്ലാറ്റ്ഫോമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഹായ്, ഇത് വൈഷ്ണവി ധനരാജാണ്. എന്നെ സഹായിക്കണം. ഞാൻ കാഷിമിറ പോലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാർ എന്നെ ദ്രോഹിക്കുകയും വളരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മാധ്യമങ്ങളിൽ നിന്നും വാർത്താ ചാനലുകളിൽ നിന്നും ഇന്‍ട്രസ്ട്രീയില്‍ നിന്നും എല്ലാവരിൽ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.- എന്നാണ് വൈഷ്ണവി വിഡിയോയിൽ പറയുന്നത്. 

നടിയുടെ പരാതിയെ തുടർന്ന് അമ്മയേയും സഹാദരനേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കുടുംബപ്രശ്നമാണ് മർദനത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. 

വിവാഹമോചിതയായ വൈഷ്ണവി ഇപ്പോൾ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. 2016ലാണ് നടൻ നിതിൻ ഷെരാവത്തുമായുള്ള വൈഷ്ണവിയുടെ വിവാഹം. അധികം വൈകാതെ ഇരുവരും വേർപിരിയുകയായിരുന്നു. പ്രമുഖ സീരിയലായ സിഐഡിയിൽ പ്രധാന വേഷത്തിലെത്തിയ താരമാണ് വൈഷ്ണവി.  ‘തേരേ ഇഷ്‌ക് മേ ഗയാൽ’ ലാഡോ എന്നീ സീരിയലുകളിൽ വേഷമിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ