ചലച്ചിത്രം

ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ നാലെണ്ണം മാത്രം;  പരാജയപ്പെട്ടത് 200 ചിത്രങ്ങള്‍; നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഈ വര്‍ഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്ന് നിര്‍മാതാക്കള്‍. പുറത്തിറങ്ങിയ 212 ചിത്രങ്ങളില്‍ നാലെണ്ണം മാത്രമാണ് സൂപ്പര്‍ ഹിറ്റായത്. മുടക്ക് മുതല്‍ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങള്‍ക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

2018, കണ്ണൂര്‍ സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങള്‍ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങള്‍ക്ക് മാത്രമാണ് ഈ ലിസ്റ്റില്‍ നേട്ടം അവകാശപ്പെടാനുള്ളു.

മോഹന്‍ലാല്‍ ചിത്രമായ നേര് ഉള്‍പ്പെടെ എട്ട് ചിത്രങ്ങള്‍ കൂടിയാണ് വര്‍ഷാവസാനം തിയറ്ററുകളില്‍ എത്താനുള്ളത്, സിനിമ നിര്‍മാണം നഷ്ടക്കച്ചവടമാകുമ്പോള്‍ കൂടുതലും അടിതെറ്റിയത് പുതിയ നിര്‍മാതാക്കളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ