ചലച്ചിത്രം

നടന്‍ ബോണ്ട മണി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം ബോണ്ട മണി അന്തരിച്ചു. 60 വയസ്സായിരുന്നു. തമിഴിലെ പ്രമുഖ ഹാസ്യതാരമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 

ചെന്നൈ പൊഴിചെല്ലൂരിലെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി മണിയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ ബോണ്ട മണി, പ്രശസ്ത കോമേഡിയന്‍ വടിവേലുവിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. തമിഴിലെ ഒട്ടുമിക്ക പ്രമുഖ നായകന്മാരുടെ ചിത്രങ്ങളിലും ബോണ്ട മണി വേഷമിട്ടിട്ടുണ്ട്. 

അയ്യ, താമരഭരണി, പഠിക്കാത്തവന്‍, വേലായുധം തുടങ്ങിയവയാണ് ഒടുവിലായി ബോണ്ട മണി അഭിനയിച്ച് ശ്രദ്ധേയ സിനിമകള്‍. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന മണിയുടെ ചികിത്സയ്ക്കായി 2022 ല്‍ നടന്മാരായ ധനുഷും വിജയ് സേതുപതിയും ഓരോ ലക്ഷം രൂപ വീതം സഹായം നല്‍കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം

കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

കോവാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് അണുബാധയെന്ന് പഠനം

'അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം; സസ്‌പെന്‍ഷന്‍ നിര്‍ഭാഗ്യകരം'