ചലച്ചിത്രം

'ഒരിക്കലും പ്രായമാകാത്ത എവര്‍ഗ്രീന്‍ സൂപ്പര്‍ സ്റ്റാര്‍': അനില്‍ കപൂറിന് പിറന്നാള്‍ ആശംസകളുമായി സോനം കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറെ ആരാധകരുള്ള നടനാണ് അനില്‍ കപൂര്‍. ഇന്ന് 67ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനില്‍ കപൂറിന്റെ മകളും നടിയുമായി സോനം കപൂറിന്റെ പിറന്നാള്‍ ആശംസയാണ്. 

ഹാപ്പി ബര്‍ത്ത്‌ഡേ ഡാഡ്. ഒരിക്കലും പ്രായമാകാത്ത നിത്യഹരിത സൂപ്പര്‍ താരമായാണ് ലോകം അച്ഛനെ അറിയുന്നത്. കഴിഞ്ഞ നാല് തലമുറകളിലെ ഏറ്റവും സ്ഥിരതയുള്ള, കഠിനാധ്വാനി, കഴിവുള്ള നടനായി ഇന്റസ്ട്രിക്കും അറിയാം. എന്നാല്‍ നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ മികച്ച ഭര്‍ത്താവും പിതാവും മുത്തച്ഛനുമാണ്. തുറന്ന മനസ്സും കഠിനാധ്വാനവും നന്ദിയും സ്‌നേഹവുമാണ് അച്ഛനെ നയിക്കുന്നത്. നിങ്ങളെപ്പോലെ മറ്റാരുമില്ല. ഈ ലോകത്തിലെ ഏറ്റവും മികച്ചവനാണ് നിങ്ങള്‍.- സോനം കപൂര്‍ കുറിച്ച്. 

മകന്‍ വായുവിനൊപ്പമുള്ള അനില്‍കപൂറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്. കൂടാതെ കുട്ടി സോനം കപൂറിനൊപ്പമുള്ള പഴയകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സൂപ്പര്‍ഹിറ്റായി മാറിയ അനിമലിവാണ് അനില്‍ കപൂറിനെ അവസാനമായി കണ്ടത്. ചിത്രത്തില്‍ രണ്‍ബീറിന്റെ അച്ഛന്‍ വേഷത്തിലാണ് അനില്‍ കപൂര്‍ എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി