ചലച്ചിത്രം

'അന്ന് കരണ്‍ ജോഹര്‍ സമീപിച്ചപ്പോള്‍ കാന്‍സറുമായി പോരാട്ടത്തിലായിരുന്നു'; വെളിപ്പെടുത്തലുമായി ഷര്‍മിള ടാഗോര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്ന സിനിമയില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കരണ്‍ ജോഹര്‍ സമീപിച്ചപ്പോള്‍ താന്‍ കാന്‍സറുമായി പോരാടുകയായിരുന്നുവെന്ന് ബോളിവുഡ് നടി ഷര്‍മിള ടാഗോറിന്റെ വെളിപ്പെടുത്തല്‍. 

'കോഫി വിത്ത് കരണ്‍' എന്ന സെലിബ്രിറ്റി ചാറ്റ് ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഷര്‍മിള മകനും നടനുമായ സെയ്ഫ് അലി ഖാനുമൊത്താണ് പങ്കെടുത്തത്.  ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം വ്യാഴാഴ്ചയാണ് ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ എത്തിയത്. 

ചിത്രത്തില്‍ ആലിയ ഭട്ടിന്റെ മുത്തശ്ശിയായി ഷര്‍മിള അഭിനയിക്കണമെന്ന് കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടിരുന്നു.''റോക്കി ഔര്‍ റാണി കി പ്രേം കഹാനി'യില്‍ ഷബാന (അസ്മി) അവതരിപ്പിച്ച വേഷം ഞാന്‍ ശര്‍മിള ജിക്ക് വാഗ്ദാനം ചെയ്തിരുന്നു.'' എന്റെ ആദ്യ ചോയ്‌സ് ശര്‍മിള ആയിരുന്നു കരണ്‍ ജോഹര്‍ പറഞ്ഞു. അന്നത്തെ ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ക്ക് അന്ന് സമ്മതം പറയാന്‍ കഴിഞ്ഞില്ല. കരണ്‍ പറഞ്ഞു.

കോവിഡ് സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ലെന്ന്  ശര്‍മിള ടാഗോര്‍ പറഞ്ഞു. 'അത് കോവിഡിന്റെ പാരമ്യത്തിലാണ്. ആ സമയത്ത് കോവിഡുമായുളള പേരാട്ടത്തിലായിരുന്നു, വാക്‌സിനിനെക്കുറിച്ച് അറിയില്ലായിരുന്നു, ഞങ്ങള്‍ വാക്‌സിനേഷന്‍ എടുത്തിട്ടില്ലായിരുന്നു'' തനിക്ക് കാന്‍സര്‍ ബാധിച്ചതിന് ശേഷമായിരുന്നു അത്. അതിനാല്‍, ഞാന്‍ ആ റിസ്‌ക് എടുക്കാന്‍ ആഗ്രഹിച്ചില്ല,' ഷര്‍മിള പറഞ്ഞു.

സത്യജിത് റേയുടെ ദ വേള്‍ഡ് ഓഫ് അപു, ദേവി കൂടാതെ കശ്മീര്‍ കി കലി, ആരാധന, അമര്‍ പ്രേം, ചുപ്‌കെ ചുപ്‌കെ, എന്നി സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഷര്‍മിള ഏറെ ശ്രദ്ധ നേടിയിരുന്നു. കരണ്‍ ജോഹറിന്റെ സിനിമ ചെയ്യാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു, ഭാവിയില്‍  അദ്ദേഹവുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം