ചലച്ചിത്രം

'വിമാനത്തിൽ പേടിച്ചിരുന്ന എന്റെ കയ്യിൽ അനിൽ ജി മുറുകെ പിടിച്ചു'; അനിൽ കപൂറിനൊപ്പമുള്ള യാത്രാ അനുഭവം പങ്കുവച്ച് യുവതി

സമകാലിക മലയാളം ഡെസ്ക്

വിമാനയാത്രയിലെ ടേക്ക് ഓഫും ലാൻഡിങ്ങും യാത്രക്കാർക്ക് പലപ്പോഴും ആശങ്ക സൃഷ്ടിക്കാറുണ്ട്. അതിനൊപ്പം തലയ്ക്കു മുകളിലുള്ള ല​ഗേജ് ബോക്സ് തുറന്ന് സാധനങ്ങൾ താഴേക്കു വീഴുക കൂടി ചെയ്താൽ എന്തു ചെയ്യും? ബോളിവുഡ് താരം അനിൽ കപൂറിനെ പോലെ ഒരാൾ സമീപത്തുണ്ടെങ്കിൽ ഇതൊന്നും പ്രശ്നമാകില്ല എന്നു പറയുകയാണ് ശിഖ മിത്താൽ എന്ന യുവതി. അനിൽ കപൂറിനൊപ്പം വിമാനത്തിൽ യാത്ര ചെയ്ത അനുഭവമാണ് ശിഖ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

വിമാനം ഉയർന്ന് പൊങ്ങുമ്പോൾ എന്റെ തലയ്ക്കുമുകളിലുള്ള ലഗേജ് ബോക്സ് തുറന്ന് സാധനങ്ങൾ താഴെ വീഴാൻ തുടങ്ങി. ടേക് ഓഫ് ചെയ്തതിന് ഒപ്പം വിമാനം കുലുങ്ങാന്‍ തുടങ്ങി. വിമാനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് എപ്പോഴും പേടിയാണ്. കോവിഡിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എനിക്ക് ഭയം വല്ലാതെ അനുഭവപ്പെടുന്ന അവസ്ഥയിലായി. രണ്ടു സീറ്റുകള്‍ക്ക് ഇടയിലെ ഡിവൈഡറില്‍ ഞാന്‍ അമര്‍ത്തി പിടിച്ചപ്പോള്‍ എന്റെ സഹയാത്രികന്‍ എന്റെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു. ഇത് പ്രശ്നമില്ല. എന്താ നിങ്ങളുടെ പേര്? നമുക്ക് സംസാരിക്കാം.’- ലിങ്ക്ഡ്ഇന്നിൽ യുവതി കുറിച്ചു. 

രണ്ടര മണിക്കൂർ നീണ്ട യാത്രയിൽ ഉടനീളം തങ്ങൾ സംസാരവും ചിരിയുമായിരുന്നു. വിമാനം ഇറങ്ങാൻ നേരം അനിൽ കപൂർ ആൻസൈറ്റിയെക്കുറിച്ച് തന്നോട് സംസാരിച്ചതായും യുവതി പറഞ്ഞു.  ആൻസൈറ്റി വലിയ പ്രശ്നമാണെന്ന് പലരും നിങ്ങളോട് പറയും. പക്ഷേ, നമ്മൾ പരിചയപ്പെട്ടതും ഇത്രയും നേരം സംസാരിച്ചതും ഈ  ആൻസൈറ്റി കാരണമാണ്. ഇതിനു പ്രത്യുപകാരമായി തനിക്ക് കാപ്പി വാങ്ങിത്തരണമെന്ന് അദ്ദേഹം പറഞ്ഞെന്നും ശിഖ കുറിക്കുന്നു. തന്നെ ആലിം​ഗനം ചെയ്തതിനുശേഷം യാത്ര പറഞ്ഞതിനു ശേഷമാണ് അദ്ദേഹം പോയതെന്നും അവർ കുറിക്കുന്നു. തങ്ങൾ സംസാരിച്ച കാര്യങ്ങളേക്കുറിച്ചും അവർ പറയുന്നുണ്ട്. സിനിമയും പെൻഷൻ പ്ലാനും ഉൾപ്പടെ കാപ്പിയോടുള്ള സ്നേഹത്തേക്കുറിച്ചുവരെ പറഞ്ഞെന്നാണ് ശിഖ കുറിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'

ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല്‍ വിതരണം തടസപ്പെട്ടേക്കും