ചലച്ചിത്രം

25 വർഷം, സിനിമയെന്ന മാസ്മരിക ലോകത്ത് തിളങ്ങി ലെന; സന്തോഷം പങ്കുവച്ച് താരം

സമകാലിക മലയാളം ഡെസ്ക്

‘ട്രാഫിക്കി‘ലെ ശ്രുതി, ‘സ്പിരിറ്റി‘ലെ എഎസ്പി സുപ്രിയ രാഘവൻ, ‘എന്ന് നിന്റെ മൊയ്തീ‘നിലെ പാത്തുമ്മ എന്നിങ്ങനെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന സിനിമയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ സിനിമയെന്ന മാസ്മരിക ലോകത്ത് നിറഞ്ഞുനിന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലെന. 

“25 വർഷം മുമ്പ് ഈ ദിവസമാണ് ഞാൻ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. ‘സ്നേഹം’ എന്ന സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകൻ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി,” ലെന കുറിച്ചു. 25 വർഷങ്ങൾക്കിടയിൽ നൂറ്റിയമ്പതോളം ചിത്രങ്ങളിലാണ് ചെറുതും വലുതുമായ വേഷങ്ങളിൽ ലെന അഭിനയിച്ചത്. 

‘എന്നാലും എന്റളിയാ’ ആണ് ഒടുവിലായി തിയറ്ററുകളിലെത്തിയ ലെന ചിത്രം. ലെനയുടേതായി ഒട്ടേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആടുജീവിതം, വനിത, ആർട്ടിക്കിൾ 21 എന്നിവയാണ് അവ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി