ചലച്ചിത്രം

'നമുക്ക് അതിരാവിലെ എഴുന്നേറ്റ് ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം'; പരിഹാസവുമായി ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

രീഷ് പേരടിയുടെ ദാസേട്ടന്റെ സൈക്കിൾ എന്ന സിനിമയുടെ പോസ്റ്റർ പങ്കുവച്ചതിന് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇടതുവരുദ്ധന്റെ പോസ്റ്റർ പങ്കുവച്ചു എന്നു പറഞ്ഞായിരുന്നു വിമർശനം. അതിനു പിന്നാലെ വിശദീകരണവുമായി എംഎ ബേബി രം​ഗത്തെത്തി. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. 

പരിഹസിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പാണ് ഹരീഷ് പങ്കുവച്ചത്. നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം. ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹൃദവും മാനവികതയുമുണ്ടെന്ന് പറഞ്ഞാൽ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകുമെന്നും ഹരീഷ് പരിഹസിച്ചു. 

ഹരീഷിന്റെ കുറിപ്പ്

നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെൻട്രി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം...ആവിഷ്ക്കാര സ്വാതന്ത്ര്യം പുത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം....അവിടെ വെച്ച് ഞങ്ങൾ നിങ്ങൾക്ക് മാനവികത വിളമ്പും ...അതും തിന്ന് ഒരക്ഷരം മിണ്ടാതെ ഏമ്പക്കം വിട്ട് സ്തുതി പാട്ടും പാടി പോയ്ക്കോണം..അതല്ലാതെ വെറെ എവിടെ യെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യവും സൗഹൃദവും മാനവികതയും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ...അത് ഏത് വലിയ നേതാവാണെങ്കിലും ഞങ്ങൾ തറവാടികളായ കമ്മ്യൂണിസ്റ്റ് കുലമാടമ്പികളാകും...ഉത്തരകൊറിയിസം നീണാൾ വാഴട്ടെ..

ഹരീഷ് പേരടി നിർമിച്ച് നായകനാവുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. കഴിഞ്ഞ ദിവസമാണ് എംഎ ബേബി ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. പോസ്റ്ററിനു താഴെ വിമർശനവുമായി നിരവധി പേരെത്തി. അതോടെ ഹരീഷ് പേരടിയുമായുള്ള സൗഹൃദമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്ന് പറഞ്ഞുകൊണ്ട് എം.എ. ബേബി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചു. പോസ്റ്റർ പങ്കുവെക്കുന്നതിലൂടെ അവരുടെ നിലപാടുകൾക്ക് അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി