ചലച്ചിത്രം

'ഇത്ര കഷ്‌ടപ്പെട്ട് എന്തിന് അഭിനേതാവായി...' വിമർശകന് ചുട്ട മറുപടി നൽകി ധർമേന്ദ്ര, ഏറ്റെടുത്ത് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രായത്തിന്റെ അവശതകൾ മറന്ന് ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ഇന്നും സ്‌ക്രീനിൽ സജീവമാണ്. മു​ഗൾ സാമ്രാജ്യത്തിന്റെ ഉള്ളറക്കഥകൾ പറയുന്ന 'താജ്-റോയൽ ബ്ലഡ്' എന്ന വെബ് സീരിസിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ധർമേന്ദ്രയെ കൂടാതെ നസിറുദ്ദീൻ ഷാ, സെറീന വഹാബ്, രാഹുൽ ബോസ് തുടങ്ങിയ വമ്പൻതാര നിരയും സീരിസിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വെബ് സീരിസിൽ താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ ലുക്ക് ട്വിറ്ററിലൂടെ താരം പുറത്ത് വിട്ടിരുന്നു. അതിന് താഴെ വന്ന ഒരു വിമർശനാത്മക കമന്റിന് താരം നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. 

നീണ്ട മേലങ്കിയും തലപ്പാവും വെളുത്ത താടിയുമായി ഒരു സൂഫി സന്യാസിയുടെ കഥാപാത്രത്തെയാണ് താരം സീരിസിൽ അവതരിപ്പിക്കുന്നത്. ചെറുതാണ് എന്നാലും പ്രധാന്യമുള്ള കഥാപാത്രമാണ് താൻ ചെയ്യുന്നതെന്നും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അറിയിച്ചായിരുന്നു താരത്തിന്റെ ട്വീറ്റ്. നിരവധി പ്രശംസകൾ ചിത്രത്തിന് ലഭിച്ചുവെങ്കിലും. ധർമേന്ദ്രയെ കണ്ടിട്ട് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നായിരുന്നു പലരുടെയും കമന്റ്. അത്ര മികച്ച മേക്കോവർ ആണെന്നും പ്രശംസിച്ചു.

എന്നാൽ എന്തിനാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് അഭിനേതാവായി നിൽക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'ജീവിതം തന്നെ ഒരു തരത്തിൽ മനോഹരമായ ഒരു കഷ്ടപ്പെടലാണ്. ഞാനും നിങ്ങളും എല്ലാം ഇതിൽ പൊരുതുന്നു. ഇതില്ലാതാകുന്നു എന്നത് നമ്മുടെ സ്വപ്നങ്ങളുടെ അവസാനമാണ്. അതായത് നമ്മുടെ ഈ മനോഹരമായ യാത്രയും അവസാനം' - എന്നായിരുന്നു താരത്തിന്റെ മറുപടി. സീ5ൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരിസാണ് താജ്- റോയൽ ബ്ലഡ്. യഥാർത്ഥ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് വെബ് സീരിസ് ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ശബരിമല നട ഇന്ന് തുറക്കും; പ്രതിഷ്ഠാ ദിനം 19ന്

നടന്‍ എം സി ചാക്കോ അന്തരിച്ചു

ദളിതനായ 17കാരന്‍റെ മുടി വെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമയും മകനും അറസ്റ്റിൽ

സംവിധായകന്‍ ബിജു വട്ടപ്പാറ അന്തരിച്ചു