ചലച്ചിത്രം

പോയസ് ഗാര്‍ഡനിലെ പുതിയ ആഡംബര ഭവനം; അച്ഛനും അമ്മയ്ക്കും സമ്മാനിച്ച് ധനുഷ്

സമകാലിക മലയാളം ഡെസ്ക്

മിഴിലെ സൂപ്പര്‍താരമാണ് ധനുഷ്. പുതിയ ചിത്രം വാത്തി മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയില്‍ താരം അച്ഛനും അമ്മയ്ക്കും നല്‍കിയ സമ്മാനമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അച്ഛന്‍ കസ്തൂരിരാജയ്ക്കും അമ്മ വിജയലക്ഷ്മിക്കും ആഡംബര ഭവനമാണ് താരം സമ്മാനിച്ചത്. 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബംഗ്ലാവ് സ്ഥിതിചെയ്യുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡനിലാണ് കൊട്ടാര സാദൃശ്യമായ ഭവനം സ്ഥിതിചെയ്യുന്നത്. പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടത്തി. നടനും സംവിധായകനും ധനുഷ് ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റുമായ സുബ്രഹ്മണ്യന്‍ ശിവയാണ് ചടങ്ങിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ധനുഷിന്റെ പുതിയ വീട് അമ്പലം പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

എന്റെ ഇളയസഹോദരന്‍ ധനുഷിന്റെ പുതിയ വീട് അമ്പലം പോലെയാണ് തോന്നുന്നത്. വീടുപോലെ തന്നെ തന്റെ ജീവിതകാലത്ത് അവന്‍ തന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗമാണ് ഒരുക്കിയത്. കൂടുതല്‍ വിജയങ്ങളും അംഗീകാരങ്ങളും നിനക്കുണ്ടാകട്ടെ. ഏറെ കാലം ജീവിച്ച് പുത്തന്‍ തലമുറയ്ക്ക് അഭിമാനമാകട്ടെ.- സുബ്രഹ്മണ്യന്‍ ശിവ കുറിച്ചത്. അമ്മയ്ക്കും അച്ഛനുമൊപ്പം പുതിയ വീട്ടില്‍ നില്‍ക്കുന്ന ധനുഷിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. 

2021ലാണ് പോയസ് ഗാര്‍ഡനിലെ വീടിന്റെ പണി ആരംഭിക്കുന്നത്. അന്ന് പൂജ ചടങ്ങുകള്‍ക്ക് മുന്‍ഭാര്യ ഐശ്വര്യയും തമിഴ് സൂപ്പര്‍താരം രജനീകാന്തും ഭാര്യ ലതയുമെല്ലാം പങ്കെടുത്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വാത്തി തിയറ്ററില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടു ദിവസത്തില്‍ ചിത്രം 20 കോടിയില്‍ അധികം കളക്ഷന്‍ വാരി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം