ചലച്ചിത്രം

രോമാഞ്ചത്തിലെ സമ്മാനം ഇനി ഇവിടിരിക്കട്ടെ... സുഹൃത്തിന് സർപ്രൈസ് ഒരുക്കി 'സോമനും കൂട്ടരും', വിഡിയോ

സമകാലിക മലയാളം ഡെസ്ക്

​വാ​ഗതനായ ജിത്തു മാധവ്‌ സംവിധാനം ചെയ്‌ത രോമാഞ്ചം തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്‌ത് 23-ാം ദിവസം ചിത്രം 50 കോടി ക്ലബിലെത്തി. പറയാൻ സൂപ്പർതാര നിരയൊന്നുമില്ലാതെ പ്രേക്ഷകമനസിലേക്ക് ഇടിച്ചുകയറിയ ചിത്രമാണ് രോമാഞ്ചം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രം​ഗം യാഥാർഥ്യമാക്കിയിരിക്കുകയാണ് രോമാഞ്ചം ടീം.

ചിത്രത്തിലെ അണിയറയിൽ പ്രവർത്തിച്ച അനസ് എന്ന സുഹൃത്തിന്റെ ​ഗ്രഹപ്രവേശത്തിന് ക്ലോസറ്റാണ് 'സോമനും കൂട്ടരും' സമ്മാനമായി നൽകിയത്. ചിത്രത്തിലെ രം​ഗം വീണ്ടും ജീവിതത്തിൽ ആവർത്തിച്ചപ്പോൾ കണ്ടു നിന്നവർക്കും കൗതുകമായി. ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ട് വിഡിയോയിൽ സുഹൃത്തിന് സർപ്രൈസ് ഒരുക്കുന്നത് കാണിക്കുന്നുണ്ട്. രോമാഞ്ചം ടീം സംഘമായെത്തിയാണ് സമ്മാനം നൽകുന്നത്.

1.75 കോടി മുതൽ മുടക്കിൽ പുറത്തിയക്കിയ ചിത്രം ആദ്യത്തെ പത്ത് ദിവസം കൊണ്ട് നേടിയത് 14 കോടിയാണ്. സൗബിൻ ഷാഹിർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് എന്നിവരെ കൂടാതെ ഒരുനിര പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്‌ഷൻസ്, ​ഗപ്പി സിനിമാസ്, ഗുഡ്‌വിൽ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ്,ഗിരീഷ് ​ഗംഗാധരൻ, ജോബി ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാനു താഹിർ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം, സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്