ചലച്ചിത്രം

മാന്യമായ വസ്ത്രം ധരിച്ചില്ല, ഭക്ഷണം കഴിക്കാൻ വന്ന ഹോളിവുഡ് താരം റസ്സൽ ക്രോയെയും കാമുകിയെയും ഹോട്ടൽ നിന്നും പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

മെൽബൺ: ഹോളിവുഡിലെ പ്രശസ്ത നടൻ റസ്സൽ ക്രോയെയും കാമുകി ബ്രിട്‌നി തെറിയട്ടിനെയും മെൽബണിലെ ഭക്ഷണശാലയിൽ നിന്നും പുറത്താക്കി. മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് ഇരുവരെയും ഹോട്ടലിൽ നിന്നും പുറത്താക്കിയത്. മെൽബണിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് ഭക്ഷണശാലയായ മിയാഗി ഫ്യൂഷൻ എന്ന ഹോട്ടലിലാണ് സംഭവം.

ടെന്നീസ് കളിക്ക് ശേഷം അതേ വേഷത്തിലാണ് റസ്സൽ ക്രോയും ബ്രിട്‌നിയും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. റാൽഫ് ലോറൻ പോളോ ഷർട്ടായിരുന്നു റസ്സൽ ക്രോയുടെ വേഷം. ടെന്നീസ് സ്‌കർട്ട് ഇട്ടാണ് ബ്രിട്‌നി എത്തിയത്. എന്നാൽ ഹോട്ടൽ അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രമല്ല ഇരുവരും ധരിച്ചിരുന്നതെന്ന് ആരോപിച്ച് ഇരുവരേയും ഹോട്ടൽ ജീവനക്കാർ തടയുകയായിരുന്നു. പിന്നീട് മറ്റൊരു ഹോട്ടലിൽ നിന്നാണ് താരവും കാമുകിയും ഭക്ഷണം കഴിച്ചത്. അതേസമയം ഹോട്ടലിന് ഒരു ഡ്രസ് കോഡ് ഉണ്ടെന്നും അത് ഭക്ഷണം കഴിക്കാന്ഡ വരുന്നവർ പാലിക്കണമെന്നും ഹോട്ടൽ ഉടമ ക്രിസ്റ്റൻ ക്ലീൻ പറഞ്ഞു. 

ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ വരുന്ന എല്ലാവരും ഒരു പോലെയാണ്. ഞങ്ങൾക്ക് ഞങ്ങളുടെതായ ഒരു ഡ്രസ് കോഡ് ഉണ്ട്. അത് റസ്സൽ ക്രോയാണെങ്കിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിൽ അത് പാലിക്കണം. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കുകയല്ല. എന്നാൽ ക്രോയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അത്തരമൊരു വേഷത്തിൽ നല്ല ഭക്ഷണശാലയിൽ പോകില്ലെന്നും ക്ലീൻ പറഞ്ഞു. പിന്നീട്  റസ്സലിനോട് ക്ഷമാപണം ചോദിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഹോട്ടലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി