ചലച്ചിത്രം

ഈ ഫ്ലാറ്റിൽ പ്രേതമുണ്ട്; എലോൺ ഹൊറർ ചിത്രം? ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

വർഷങ്ങൾക്കുശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ പുതുവർഷത്തിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. ദുരൂഹത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്. 

കോവിഡ് കാലത്ത് സംഭവിക്കുന്ന ചിത്രമാണിത്. മോഹൻലാൽ മാത്രമാണ് ചിത്രത്തിൽ വേഷമിടുന്നത്. മറ്റ് കഥാപാത്രങ്ങളെല്ലാം ശബ്ദ സാന്നിധ്യമായാണ് സിനിമയിൽ എത്തുന്നത്. ഒരു ഫ്ലാറ്റിലേക്ക് എത്തുന്ന കാളിദാസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഫ്ലാറ്റിലെ ഒരു താമസക്കാരെക്കുറിച്ച് നടത്തുന്ന അന്വേഷണമാണ് ചിത്രം. 

പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറിൽ കേൾക്കാം. പ്രേത കഥയാണോ എലോൺ എന്ന സംശയം ജനിപ്പിക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ജനുവരി 26നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്