ചലച്ചിത്രം

നടയ്ക്കൽ ഉണ്ണികൃഷ്ണൻ ച‌രിഞ്ഞു; 'ഞങ്ങളുടെ സ്വന്തം പാർത്ഥൻ' എന്ന് ആന്റണി വർഗ്ഗീസ്; വിട പറഞ്ഞ് 'അജഗജാന്തരം' ടീം 

സമകാലിക മലയാളം ഡെസ്ക്

ത്സവകാഴ്ചകളും ഗംഭീര ആക്ഷൻരംഗങ്ങളുമായി ഏറെ ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'അജഗജാന്തരം'. ആന്റണി വർഗ്ഗീസ് നായകനായ ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തിയത് നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയായിരുന്നു. 'നെയ്‌ശേരി പാർഥൻ' എന്ന പേരിലായിരുന്നു ചിത്രത്തിൽ ആന അഭിനയിച്ചത്.  ഇപ്പോഴിതാ ഉണ്ണികൃഷ്ണൻ ചരിഞ്ഞെന്ന വാർത്തയാണ് സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. 

'നടയ്ക്കൽ ഉണ്ണികൃഷ്ണന് പ്രണാമം' എന്ന് കുറിച്ചുകൊണ്ടാണ് ടിനു പാപച്ചന്റെ ഫേസ്ബുക്ക് കുറിപ്പ്. 'ഉണ്ണികൃഷ്ണന് വിട...അജഗജാന്തരം ഇത്ര മികച്ചതാക്കാൻ കൂടെ നിന്ന ഞങ്ങളുടെ സ്വന്തം പാർത്ഥൻ' എന്നാണ് നായകൻ ആന്റണി വർഗ്ഗീസ് എഴുതിയത്. 'പാർത്ഥൻ മരിക്കില്ലൊരിക്കലും ജനമനസ്സുകളിൽ ജീവിക്കും', 'വാടാ ആനേടടുത്തേക്ക് വാ', എന്നിങ്ങനെ കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് അജഗജാന്തരം. അജഗജാന്തരം മാത്രമല്ല ഒടിയൻ, പഞ്ചവർണ്ണതത്ത, തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽതു ജാൻവർ തുടങ്ങിയ നിരവധി സിനിമകളിൽ നടയ്ക്കൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. 

1982ൽ പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശി നടയ്ക്കൽ വർക്കിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു