ചലച്ചിത്രം

450 കോടി, പുത്തൻ റെക്കോഡിട്ട് അവതാർ; ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രം

സമകാലിക മലയാളം ഡെസ്ക്

ലോക ബോക്സ് ഓഫിസിൽ  പല റെക്കോഡുകളും തകർത്ത് മുന്നേറുകയാണ് ജയിംസ് കാമറൂണിന്റെ 'അവതാർ: ദ വേ ഓഫ് വാട്ടർ'. ഇപ്പോൾ ഇന്ത്യൻ ബോക്സ് ഓഫിസിലും അത്ഭുതമാവുകയാണ് ചിത്രം. ഇന്ത്യയിൽ ഏറ്റവും കളക്ഷൻ നേടുന്ന ഹോളിവുഡി ചിത്രമായി മാറിയിരിക്കുകയാണ് അവതാറിന്റെ രണ്ടാം ഭാ​ഗം. അവഞ്ചേഴ്സ്; എൻഡ് ​ഗെയ്മിന്റെ കളക്ഷൻ റിപ്പോർട്ട് തകർത്തുകൊണ്ടാണ് മുന്നേറ്റം. 

ഇതിനോടകം 450 കോടി കടന്നിരിക്കുകയാണ് അവതാറിന്റെ കളക്ഷൻ. എൻഡ് ​ഗെയ്മിന്റെ കളക്ഷൻ 438 കോടി രൂപ ആണ്. റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിനു മുൻപാണ് അവവതാർ പുത്തൻ റെക്കോർഡ് കുറിച്ചത്. 24ാം ദിവസം 7.50 കോടിയാണ് ചിത്രം നേടിയത്. അവതാര്‍ ഇന്ത്യയില്‍ നിന്ന് നേടുന്ന ലൈഫ് ടൈം ബിസിനസ് 480 കോടി രൂപ ആയിരിക്കുമെന്നാണ് സുമിത് കദേലിന്റെ പ്രവചനം. ആദ്യ ആഴ്ച തന്നെ ചിത്രം ഇന്ത്യയിൽ 160 കോടി കടന്നിരുന്നു. 

ലോക ബോക്സ് ഓഫിസിലും കാമറൂണിന്റെ ദൃശ്യ വിസ്മയം വൻ മുന്നേറ്റമാണ് നടത്തുന്നത്. 14060 കോടി രൂപ ആണ് അവതാര്‍ 2 ന്‍റെ ഇതുവരെയുള്ള കളക്ഷന്‍. നാല് ആഴ്ചയായി ലോക ബോക്സ് ഓഫിസിൽ നമ്പർ വൺ ആയി തുടരുകയാണ് അവതാർ. ഇതിനോടകം തന്നെ ഏറ്റവും കളക്ഷൻ നേടുന്ന സിനിമകളുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് ചിത്രം.  ഡിസംബർ 16നാണ് ചിത്രം തിയറ്ററിൽ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'എല്ലാവരും എന്നെ ഭ്രാന്തനെപ്പോലെ കാണുന്നു': ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി